സമൂഹ മാധ്യമങ്ങളുടെ ഇരുണ്ട മുഖം; ഡോക്യുമെന്‍ററി ശ്രദ്ധ നേടുന്നു

സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ബോധവത്കരണവുമായി തയാറാക്കിയ ഡോക്യുമെന്‍ററി ശ്രദ്ധ നേടുന്നു. സൈബ ർട്രാപ് - ദി ഡാർക് സൈഡ് ഓഫ് സോഷ്യൽ മീഡിയ (Cybertrap - The Dark Side Of Social Media) എന്ന ഡോക്യുമെന്‍ററിയാണ് സൈബർ ചതിക്കുഴികളെക്കുറിച്ച് വ ിവരിക്കുന്നത്.

സൈബർ ചതിക്കുഴികളെക്കുറിച്ച് ശക്തമായ ബോധവൽക്കരണമാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് ഡോക് യുമെന്‍ററി തയാറാക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ തൃശൂർ വാടാനപ്പിള്ളി സ്വദേശി അനൂപ് പറയുന്നു. സോഷ്യൽ മീഡിയയുടെ അമിതമായി ഉപയോഗം സൃഷ്ടിക്കുന്ന മാനസികവും ശാരീരികവും സാമൂഹികവുമായുള്ള പ്രശ്നങ്ങൾ, സോഷ്യൽ മീഡിയയിൽ വ്യക്തി ബന്ധം സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ, വാർത്തകൾ സ്ഥിരീകരിക്കാതെ ഫോർവേഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ, ചൈൽഡ് പോണോഗ്രാഫിയും പി ഹണ്ടും സൈബർ ബുള്ളിയിങ്ങിനും ഇരയാക്കപ്പെട്ടവർ എന്നിങ്ങനെ നാല് ചാപ്റ്ററുകളായിട്ടാണ് ഡോക്യുമെന്‍ററി പുരോഗമിക്കുന്നത്.

നടൻ ഉണ്ണി മുകുന്ദൻ ഡോക്യുമെന്‍ററിയുടെ പോസ്റ്ററും, ഇന്ദ്രജിത് സുകുമാരൻ ട്രെയ്‌ലറും പുറത്തിറക്കി. നിവിൻ പോളിയാണ് ഡോക്യുമെന്‍ററി യൂട്യൂബിൽ റിലീസ് ചെയ്തത്.

തിരുവനന്തപുരം ഡി.ഐ.ജി സഞ്ജയ് കുമാർ, ഇന്ത്യയിലെ ആദ്യ ലേഡി സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ധന്യ മേനോൻ, മുൻ കണ്ണൂർ കലക്ടർ മിർ മുഹമ്മദ് അലി, അഭിഭാഷകർ, സൈക്ക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, വിദ്യാലയങ്ങൾ, ഇന്‍റർനെറ്റ് ഡി അഡിക്ഷൻ സെന്‍ററുകൾ എല്ലാം ഡോക്യുമെന്‍ററിയുടെ ഭാഗമായിട്ടുണ്ട്.

വിവിധ വിദ്യാലയങ്ങളിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

ഡോക്യുമെന്‍ററി കാണാം

Full View
Tags:    
News Summary - CYBERTRAP - The Dark Side Of Social Media Documentary-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.