Posted On
date_range Updated On
date_range സുശാന്ത് സിങ്ങിന്‍റെ മരണം; കരൺ ജോഹറിനും സൽമാൻ ഖാനുമെതിരെ പരാതി
നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ. സുധീർ കുമാർ ഓജയാണ് െസക്‌ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരം ബിഹാർ മുസാഫർപൂർ കോടതിയി പരാതി നൽകിയത്.
സുശാന്തിന്‍റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവർ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകൻ സുധീർ പറഞ്ഞു. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സുശാന്തിന്‍റെ മരണം ബീഹാറിനെ മാത്രമല്ല ഇന്ത്യയാകെ കണ്ണീരിലാഴ്ത്തി. നടി കങ്കണ റാവത്തിനെ കേസില്‍ സാക്ഷിയാക്കുമെന്നും സുധീര്‍കുമാര്‍ ഓജ പറഞ്ഞു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.