Posted On
date_range Updated On
date_range നടിക്കെതിെരയുള്ള ആക്രമണത്തിൽ ഗൂഢാലോചനയെന്ന് െമാഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരെൻറ മൊഴി. പെരുമ്പാവൂർ പൊലീസിനാണ് സഹതടവുകാരന്‍ ജിംസണ്‍ മൊഴി നല്‍കിയത്. ജിംസണ്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം വിവരിക്കുന്ന കത്ത് സുനി പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്.
സുനി ജയിലില്‍ നിന്ന് പലരേയും ഫോണിൽ വിളിച്ചിരുന്നു. ജയിലിൽ എത്തി ദിവസങ്ങള്‍ക്കകം തന്നെ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പൊലീസ് തന്നെ ഒരുക്കിയ കെണിയാണെന്നും വാദങ്ങളുണ്ട്. കേസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് സുനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെ ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.