സിനിമാ സമരം: ചർച്ച പരാജയം

കൊച്ചി: സിനിമാ പ്രതിസന്ധി ഒത്തുതീര്‍പ്പാക്കാൻ തീ​യ​റ്റർ ഉ​ട​മ​ക​ളും നിർ​മ്മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും കൊ​ച്ചി​യിൽ വിളിച്ചു ചേർത്ത അ​നൗ​ദ്യോ​ഗിക ചര്‍ച്ചയും പരാജയപ്പെട്ടു. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചുനിന്നതോടെയാണ് കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞത്.

ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷൻ പ്ര​സി​ഡ​ന്റ് ലി​ബർ​ട്ടി ബ​ഷീ​റി​നെ ഒ​ഴി​വാ​ക്കി​യാ​ണ് തീ​യേ​റ്റർ ഉ​ട​മ​ക​ളു​ടെ ചർ​ച്ച നടത്തിയത്. അ​തേ​സ​മ​യം ത​ന്നെ ഒ​ഴി​വാ​ക്കി​യാ​ണ് ചർ​ച്ച സം​ഘ​ടി​പ്പി​ച്ച​തെ​ന്നു​ള്ള വാർ​ത്ത​കൾ തെ​റ്റാ​ണെ​ന്ന് ലി​ബർ​ട്ടി ബ​ഷീർ പ്രതികരിച്ചു. ഒ​രു സു​ഹൃ​ത്തി​ന്റെ വി​വാ​ഹ​ത്തിൽ പ​ങ്കെ​ടു​ക്കാൻ പോ​കു​ക​യാ​ണ് താ​നെ​ന്നും അ​തി​നാ​ലാ​ണ് ചർ​ച്ച​യിൽ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കഴിഞ്ഞദിവസം ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും സംഘടനകള്‍ തള്ളിയിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍, കാംബോജി, വേദം എന്നീ ആറ് സിനിമകള്‍ റിലീസ് ചെയ്യാതെയാണ് നിര്‍മാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള 360 തിയറ്ററുകളില്‍നിന്നും നിര്‍മാതാക്കള്‍ മലയാള സിനിമകള്‍ പിന്‍വലിച്ചിരുന്നു.

Tags:    
News Summary - cinema srtrike continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.