മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ട് -ഹണി റോസ്

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് സമ്പ്രദായമുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഹണി റോസ്. സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലുള്ളവ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍, നമ്മുടെ വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ ഇത്തരം കാര്യങ്ങള്‍ പ്രശ്‌നമാകില്ലെന്നും ഹണി റോസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. 

അറിയപ്പെടുന്ന ഒരു അഭിനേത്രി ആകുന്നതുവരെ പല പുതുമുഖങ്ങള്‍ക്കും പലവിധ ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരാറുണ്ട്. മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്ത് നിന്ന് തനിക്കും ഉണ്ടായിട്ടുണ്ട്. നമ്മളെ ബ്രെയ്ന്‍ വാഷ് ചെയ്യാന്‍ അടക്കം ആളുകളുണ്ടാവും. എന്നാൽ, നമ്മുടെ വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഹണി റോസ് ചൂണ്ടിക്കാട്ടി.

ശാരീരികമായി കീഴ്പ്പെടുത്തുന്ന ഒരവസ്ഥ വരാത്തിടത്തോളം കാലം തന്‍റെ കാര്യം സുരക്ഷിതമാണ്. തനിക്ക് അനുഭവമുള്ള കാര്യങ്ങളെ കുറിച്ചു മാത്രമാണ് പറയുന്നത്. അച്ഛനും അമ്മയും എപ്പോഴും തനിക്കൊപ്പമുണ്ട്. സിനിമയിലോ പുറത്തോ ആയാലും നമ്മുടെ അന്തസ്സിൽ ഉറച്ചു നിൽക്കാറുണ്ടെന്നും മറ്റൊരാൾക്കും അതിൽ കൈകടത്താനാവില്ലെന്നും ഹണി റോസ് അഭിമുഖത്തിൽ വ്യക്തമാക്കി. 

മലയാള സിനിമ വ്യവസായത്തിലെ കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തെ കുറിച്ച് ആദ്യം തുറന്നു പറഞ്ഞത് നടി പാർവതിയാണ്. ഈ സമ്പ്രദായം ബോളിവുഡിലുണ്ടെന്ന് നടി രാധിക ആപ്തെയും ടോളിവുഡിലുണ്ടെന്ന് നടി ശ്രീ റെഡ്ഡിയും പറഞ്ഞിരുന്നു. 

Tags:    
News Summary - Casting Couch in Malayalam film Industry says Actress honey rose -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.