നാളെ സൂര്യനുദിക്കും, നാം അതിജീവിക്കും; ഭരത് ബാലയുടെ ഡോക്യുമെന്‍ററി ചർച്ചയാകുന്നു 

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഒരു രാജ്യം. കണ്ണില്‍ കാണാത്ത ഒരു വൈറസിനെ നേരിടുന്നതിനായി അടച്ചുപൂട്ടേണ്ടി വന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടാല്ലത്ത ഒരു കാലഘട്ടം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയമാണിത്. ഈ കാലഘട്ടത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല. നാം അതിജീവിക്കും, എന്ന ഡോക്യുമെന്‍ററിയിലൂടെ ലോക്ഡൗണ്‍ കാലത്തെ ഇന്ത്യയെയാണ് സംവിധായകന്‍ ഭാരത്ബാലയുടെ വെര്‍ച്വല്‍ ഭാരത് അടയാളപ്പെടുത്തുന്നത്. 

Full View

ഇന്ത്യയുടെ അവിശ്വസനീയമായ കഥയാണ് 'നാം അതിജീവിക്കും' പറയുന്നത്.  ഓരോ ഇന്ത്യക്കാരനും ഒരു സന്ദേശമാണിത്. മലയാളമടക്കം നിരവധി ഭാഷയില്‍ ഒരുങ്ങുന്ന ഈ ഡോക്യുമെന്‍ററിയുടെ മലയാള വേര്‍ഷന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്. 

മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം, രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. വീഡിയോ കോള്‍വഴിയും  വാട്ട്സ്ആപ്പ് വീഡിയോവഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത്ബാല തന്നെയാണ്. 

117 പേര്‍ ചേര്‍ന്ന് പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്‍ററിയില്‍ കണിക്കുന്നത്. 

14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്കഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യയുടെ കാഴ്ചകള്‍ കാണിച്ചു തരുകയാണ് ഭാരത്ബാലയും സംഘവും. ഹാര്‍ഡ്വാര്‍ മുതല്‍ സ്പിതിവരെയും , ലക്നൗ മുതല്‍ ബാംഗ്ലൂര്‍വരെയും , ധാരവി മുതല്‍ റെഡ്‌ഫോര്‍ട്ട് വരെയും ഈ ഡോക്യുമെന്ററിയില്‍ കാണിച്ച് തരുന്നു. .

Tags:    
News Summary - Bharatbala Documentary on India Lockdown-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.