തിരുവനന്തപുരം: സ്ത്രീകള്‍ സിനിമ നിര്‍മാണമേഖലയില്‍ സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ചലച്ചിത്രകാരി അരുണാ രാജെ പാട്ടീല്‍. ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന വനിത ശിൽപശാലയില് സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തില്‍ വലിയരീതിയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും ആരും പരസ്പരം ഒന്നും പങ്കുവെക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു.തിരക്കഥ രചന, അവതരണം എന്ന വിഷയത്തെക്കുറിച്ച് ഉര്‍മി ജുവേക്കര്‍ സംസാരിച്ചു.
ഹോട്ടൽ അപ്പോളോ ഡിമോറയില്‍ സംഘടിപ്പിച്ച ശിൽപശാലയില് സിനിമയിലെ വിവിധമേഖലകളില്‍നിന്നുള്ള വനിത പ്രതിഭകള്‍ പങ്കെടുത്തു. അരുണാ രാജെയുടെ ഫ്രീഡം മൈ സ്റ്റോറി പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ സിനിമ നിരൂപകനായ ഉമാ ഡി കുന്ഹക്ക് നല്കി പ്രകാശനം ചെയ്തു.
ജൂഡി ഗ്ലാഡ്സ്റ്റോണ്‍, അപൂര്‍വ അഗര്‍വാള്‍, സഞ്ജയ് റാം എന്നിവരും സംസാരിച്ചു. ശിൽപശാലയുടെ രണ്ടാം ദിവസമായ ബുധനാഴ്ച ഗീതു മോഹന്‍ദാസ്, വിധു വിന്‍സെൻറ്, അനൂപ് സിങ്, മീന ടി. പിള്ള, അമിത് മസൂര്‍ക്കര്‍, അലസാണ്ട്ര സ്പെഷലെ, റീമദാസ് എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.