‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; പ്രതിഷേധങ്ങളെ പിന്തുണച്ച് നടി അനശ്വര രാജന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ താരങ്ങളുടെ പിന്തുണയുമായി രംഗത്തു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമർശിച്ച് കൊണ്ട് നടി അനശ്വര രാജൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക’ എന്ന അടിക്കുറിപ്പോടെ ഹിജാബ് ധരിച്ച് നിൽക്കുന്ന ഫോട്ടോയാണ് അനശ്വര പങ്കുവെച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരെന്ന് അവരുടെ വേഷത്തിൽ നിന്നും തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു. ഇതിനെ ഉന്നം വെച്ചായിരുന്നു അനശ്വരയുടെ പോസ്റ്റ്.

എവിടെ, ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.

നേരത്തെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്​, പൃഥ്വിരാജ്​, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, ഷെയ്​ൻ നിഗം, ലിജോ ജോസ്​ പല്ലിശ്ശേരി, ആഷിഖ് അബു, ഷൈജു ഖാലിദ്, ഇര്‍ഷാദ്, ഷഹബാസ് അമന്‍, ആൻറണി വര്‍ഗീസ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, ബിനീഷ്​ ബാസ്​റ്റിൻ, സമീര്‍ താഹിര്‍, അനുരാജ് മനോഹർ, റിമാ കല്ലിങ്കല്‍, അമലാ പോള്‍, നൈലാ ഉഷ, നിമിഷാ സജയന്‍, രജിഷാ വിജയന്‍, എന്നിവർ സാമൂഹ്യമാധ്യമങ്ങളിലൂടെ നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഉണ്ട’ സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷാദും ഉള്‍പ്പെടെ പ്ലക്കാര്‍ഡുയര്‍ത്തിയതാണ്​ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മലയാള സിനിമ ലോകത്തിൻെറ ആദ്യ പ്രതിഷേധം.

സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്​ദം നടി പാര്‍വതി തിരുവോത്തി​േൻറത്​ ആയിരുന്നു. ജാമിഅ മില്ലിയയിലെ പൊലീസ് അതിക്രമത്തെ ‘ഭീകരത’ എന്നാണ്​ പാര്‍വതി ട്വിറ്ററിൽ വിശേഷിപ്പിച്ചത്​. 1945ൽ പുറത്തിറങ്ങിയ ‘ഡോണ്ട് ബി എ സക്കർ’ എന്ന ഹൃസ്വചിത്രത്തിലെ രംഗം നടൻ സണ്ണി വെയ്ൻ പ്രതിഷേധ രൂപത്തില്‍ ഫേസ്ബുക്കിൽ പങ്കുവെച്ചതും ഏറെ കൈയ്യടി നേടി. മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണെന്നും അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കണമെന്നാണ് ദുൽഖർ പറഞ്ഞത്.

Tags:    
News Summary - Anaswara Rajan Reject caa-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.