ബച്ചനും ജയയും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് അമര്‍ സിങ്

അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവ് അമര്‍ സിങ്. സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം അമര്‍ സിങ്ങാണെന്ന തരത്തില്‍ മാധ്യമങ്ങളുയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

‘രാജ്യത്തുണ്ടാവുന്ന എല്ലാ അകല്‍ച്ചയ്ക്കും ആളുകള്‍ എന്നെയാണ് കുറ്റംപറയുന്നത്. അംബാനിമാര്‍ പിരിഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയയാള്‍ ഞാനാണെന്ന് പ്രചരിപ്പിച്ചു. അത് ഞാനായിരുന്നില്ല. - ബച്ചന്‍സിന്റെ കാര്യത്തിലും ആളുകള്‍ എന്നെ ഇത്തരത്തില്‍ കുറ്റപ്പെടുത്തി. പക്ഷെ ഞാന്‍ അമിതാഭ് ബച്ചനെ കാണുന്നതിനു മുമ്പു തന്നെ അദ്ദേഹവും ജയ ബച്ചനും വേര്‍പിരിഞ്ഞാണ് കഴിഞ്ഞത്. ഒരാള്‍ പ്രതീക്ഷയിലും മറ്റേയാള്‍ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജനകിലും. ഐശ്വര്യ റായിക്കും ജയ ബച്ചനുമിടയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ഇതിനൊന്നും ഉത്തരവാദി ഞാനല്ല’ എന്നാണ് അമർ സിങ് പറഞ്ഞത്. 

Tags:    
News Summary - Amitabh and Jaya Bachchan living separately: Amar Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.