കൊച്ചി: നടൻ ശ്രീനാഥിെൻറ മരണത്തിൽ ദുരൂഹതയുള്ളതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രത്യേക സംഘത്തെക്കൊണ്ട് അേന്വഷിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മരണത്തിലേക്ക് നയിച്ച കാര്യങ്ങളും ചില സിനിമാ പ്രവർത്തകരുടെ നിലപാടുമാണ് വിവാദമാകുന്നത്. 2010 ഏപ്രിൽ 23ന് കോതമംഗലത്തെ ഹോട്ടൽ മുറിയിലാണ് ശ്രീനാഥിനെ മരിച്ചനിലയിൽ കെണ്ടത്തിയത്.
മരണത്തിൽ സംശയമുള്ളതായി ശ്രീനാഥിെൻറ ഭാര്യ ലത വെളിപ്പെടുത്തിയ സാഹചര്യത്തിൽ പുനരന്വേഷണം സി.ബി.ഐ പോലുള്ള ഏജൻസിയെ ഏൽപ്പിക്കണമെന്ന് എച്ച്.എം.എസ് സംസ്ഥാന ഉപാധ്യക്ഷനും മോഹൻലാൽ ഫാൻസ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറുമായ മനോജ് ഗോപി ആവശ്യപ്പെട്ടു. 2010 ൽ മോഹൻലാൽ നായകനായ ‘ശിക്കാർ’ സിനിമയുടെ ചിത്രീകരണത്തിന് അണിയറ പ്രവർത്തകരുടെ ആവശ്യപ്രകാരം ലൊക്കേഷനിൽ പോയിരുന്നതായി അദ്ദേഹം പറഞ്ഞു. സിനിമയിൽ ലാലിെൻറ സുഹൃത്തായ ചായക്കടക്കാരെൻറ വേഷത്തിനാണ് ശ്രീനാഥിനെ ക്ഷണിച്ചിരുന്നത്. മൂന്നു ദിവസം ലൊക്കേഷനിലെത്തിയ അദ്ദേഹത്തെ സിനിമയിൽനിന്ന് അകാരണമായി മാറ്റി. പകരം ലാലു അലക്സിന് നൽകി. ശ്രീനാഥിെന ഹോട്ടൽ മുറിയിലെത്തി സിനിമയുമായി ബന്ധപ്പെട്ട രണ്ടു പേർ ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദേഹത്ത് മുറിവുകൾ കണ്ടതും സംസ്കാര ദിവസം പോലും ഷൂട്ടിങ് നിർത്തിവെക്കാതിരുന്നതും അണിയറ പ്രവർത്തകർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നു. കോട്ടയത്തും തൃശൂരും ആശുപത്രികൾ ഉള്ളപ്പോൾ അന്നത്തെ അമ്മ ട്രഷററുടെ ബന്ധു ജോലി ചെയ്യുന്ന ആലപ്പുഴയിൽ പോസ്റ്റ്േമാർട്ടം നടത്തിയതും ദുരൂഹമാണ്. ശ്രീനാഥിെൻറ ബാഗും മൊബൈൽ ഫോണും ഉൾപ്പെടെ കാണാതായത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.