Posted On
date_range Updated On
date_range കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോയെന്ന് മോഹൻലാൽ
കൊച്ചി: കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോയെന്ന് നടൻ മോഹൻലാൽ. നല്ലൊരു കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങള്‍ ചോദിക്കാൻ. അതും ഇതുമായിട്ട് എന്താണ് ബന്ധം. നിങ്ങൾക്ക് വെറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ. അതിെനക്കാൾ വലിയ പ്രശ്നം ഇവിടെ നടക്കുമ്പോഴാണോ ഇങ്ങനെയെന്നുമായിരുന്നു പ്രതികരണം.
ജലന്ധർ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ പ്രളയ ദുരിതബാധിതര്‍ക്ക് സഹായം കൈമാറാന്‍ എത്തിയപ്പോഴാണ് നടനോട് മാധ്യമപ്രവർത്തകർ സമരത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചത്.
മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിെൻറ ഭാഗമായി സാധനങ്ങൾ കൈമാറാൻ എത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.