Posted On
date_range Updated On
date_range മഹാഭാരതത്തെക്കുറിച്ച പരാമർശം: കമൽഹാസൻ മാപ്പു പറയണമെന്ന്
ബംഗളൂരു: ഇതിഹാസകാവ്യമായ മഹാഭാരതത്തെ സംബന്ധിച്ച പരാമർശത്തിൽ നടൻ കമൽഹാസൻ ക്ഷമാപണം നടത്തണമെന്ന് കർണാടക ബസവേശ്വര മഠത്തിെല പ്രണവാനന്ദ സ്വാമി ആവശ്യപ്പെട്ടു. കമൽഹാസൻ ഏതെങ്കിലും മതവിഭാഗത്തിെൻറ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പെരുമാറുന്നത് അനുചിതമാണ്. അദ്ദേഹം എപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്നു. ക്ഷമാപണം നടത്തിയേ തീരൂവെന്നും സ്വാമി പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്ത്രീകളെ ചൂതാട്ടവസ്തുവരെയാക്കുന്ന കഥകൾ പറയുന്ന മഹാഭാരതമുൾപ്പെടെയുള്ള പുസ്തകങ്ങളാണ് ഇൗ രാജ്യത്ത് ആളുകൾ വായിക്കുന്നതെന്ന് കമൽ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.