ദിലീപിന് ജയിലിൽ അനർഹ പരിഗണന: അന്വേഷണ റിപ്പോർട്ട്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന് ആലുവ സബ്‌ജയിലിൽ അനർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന പൊലീസ്​ റിപ്പോർട്ട്​ രണ്ടാഴ്​ചക്കകം സമർപ്പിക്കാൻ ഹൈകോടതി ഉത്തരവ്​.​ ദിലീപിന്​ ചട്ടവിരുദ്ധമായി ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്ന ​സർക്കാർ വിശദീകരണത്തെ തുടർന്നാണ്​ ഉത്തരവ്​. ദിലീപിന്​ ജയിലിൽ ലഭിച്ച നിയമവിരുദ്ധമായ പരിഗണനകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി എം. മനീഷ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

പരാതിയെ തുടർന്ന്​ ഇക്കാര്യം അന്വേഷിക്കാൻ ആലുവ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായി സർക്കാർ കോടതിയെ അറിയിച്ചു. അനർഹമായ ഒരു പരിഗണനയും ദിലീപിന്​ നൽകിയിട്ടില്ലെന്ന്​ ഡിവൈ.എസ്​.പി നൽകിയ റിപ്പോർട്ടിൽ വ്യക്​തമാക്കിയിട്ടുണ്ട്​. തുടർന്നാണ്​ ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടുത്തി വിശദീകരണം നൽകാൻ ​േകാടതി നിർദേശിച്ചത്​​. കേസ്​ രണ്ടാഴ്​ചക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Actor Dileep in Jail: High Court Want to Enquiry Report -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.