തോക്കിന്‍റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ -ആഷിഖ് അബു
അക്രമിക്കപ്പെട്ട നടിയ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയ പി.സി ജോർജ് എം.എൽ.എയെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. നാലഞ്ചുപേർ ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ്രീമാൻ ജോർജ്. തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
നാലഞ്ചുപേർ ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ്രീമാൻ ജോർജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും 'തോക്ക് ' നിരന്തരം, നിർലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.