നടൻ ആമിർ ഖാന്‍റെ സഹായി അമോസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാന്‍റെ സഹായി അമോസ് (60) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. 

രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ആമിറിന്‍റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കരീം ഹാജി പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ ആമിറും ഭാര്യ കിരൺ റാവുവും ആശുപത്രിയിൽ എത്തിയിരുന്നു. 

കഴിഞ്ഞ 25 വർഷമായി ആമിറിന്‍റെ സഹായിയായിരുന്നു. അമോസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 
 

Tags:    
News Summary - Aamir Khan's assistant Amos dies at 60 -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.