അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്ക്

കൊല്‍ക്കത്ത: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രിഭു ദേശ്ഗുപ്തയുടെ 'Te3N' എന്ന സിനിമയിലെ രംഗം അഭിനയിക്കുന്നതിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു മാസത്തിലേറെയായി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ബച്ചന്‍ കൊല്‍ക്കത്തയിലുണ്ട്. ചെറിയ ശ്വാസതടസം അനുഭവപ്പെട്ടെങ്കിലും പരിക്ക് സാരമുള്ളതല്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയും വിദ്യാ ബാലനുമാണ് ബച്ചനൊപ്പം അഭിനയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.