മസ്കത്ത്: യുവ സിനിമാതാരം ദുല്‍ഖര്‍ സല്‍മാന് അറബ്നാട്ടില്‍നിന്നിതാ ഒരു അപരന്‍. ദോഹ അല്‍ ഖോര്‍ ഹമദ് ആശുപത്രിയിലെ മലയാളിയായ ഡോ. ഷിനാസ് ആണ് തന്‍െറ മുന്നില്‍ ചികിത്സക്കെത്തിയ അറബ് യുവാവിനെ കണ്ട് അമ്പരന്നത്. ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ദുല്‍ഖര്‍ സല്‍മാന്‍െറ തനിപ്പകര്‍പ്പ്.
പിന്നെ, വൈകിച്ചില്ല. ഡോക്ടര്‍ കൂടെനിന്നൊരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഒരു ദിവസം കൊണ്ടുതന്നെ സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂഹസന്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ മദ്ഹൂശിയാണ് ഒമാനിലെ ‘ദുല്‍ഖര്‍’. നിനച്ചിരിക്കാതെ ലഭിച്ച ‘താരപരിവേഷ’ത്തിന്‍െറ അമ്പരപ്പിലാണിപ്പോള്‍ അബ്ദുറഹ്മാന്.
ഡോ. ഷിനാസിന്‍െറ പോസ്റ്റ് കണ്ട് ആശുപത്രിയിലെ മറ്റു മലയാളി ഡോക്ടര്‍മാരും ജീവനക്കാരും ദുല്‍ഖറിന്‍െറ അപരനെ കാണാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും താല്‍പര്യം പ്രകടിപ്പിച്ചത്തെി. പിന്നാലെ ചാനല്‍ പ്രവര്‍ത്തകരും. ഒമാനില്‍ എനിക്ക് ഒട്ടേറെ മലയാളി സുഹൃത്തുക്കളുണ്ടെങ്കിലും അവരാരും ഇങ്ങനെയൊരു സാദൃശ്യത്തിന്‍െറ കാര്യം പറഞ്ഞിട്ടില്ളെന്ന് ചിരിച്ചുകൊണ്ട് അബ്ദുറഹ്മാന്‍ പറയുന്നു. ഷിനാസ് ദുല്‍ഖറുടെ ഫോട്ടോ കാണിച്ചപ്പോള്‍ തന്നെപ്പോലെയുണ്ടെന്ന് അബ്ദുറഹ്മാനും സമ്മതിച്ചു.
ഇപ്പോള്‍ ദുല്‍ഖറിന്‍െറ സിനിമകള്‍ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ് ‘അപരന്‍’. കേരളത്തെക്കുറിച്ച് ഏറെ കേട്ടറിവുള്ള അബ്ദുറഹ്മാന് ഇപ്പോള്‍ അവിടെയെത്തി ദുല്‍ഖറിനെ കാണാനും ആഗ്രഹമുദിച്ചിട്ടുണ്ട്. 23 കാരനായ അബ്ദുറഹ്മാന്‍ എക്സ്റേ ടെക്നീഷ്യനാണ്. കാല്‍മുട്ട് വേദനക്ക് ചികിത്സ തേടിയാണ് ഖത്തറിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.