കാർത്തിക് സുബ്ബരാജ് ചിത്രം ദൊറോത്തി ഒ.ടി.ടിയിലേക്ക്; 23 മുതൽ സ്ട്രീമിങ് തുടങ്ങും

കാർത്തിക് സുബ്ബരാജ് ചിത്രം ദൊറോത്തി ഒ.ടി.ടിയിലേക്ക്. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ഒക്ടോബർ 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. 1990കളിലെ മധുരെയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം നിരവധി വിമർശനങ്ങളും നേരിട്ടിരുന്നു.

കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇളയരാജയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്. കാനഡയിലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മണിരത്നം ഉൾപ്പെടെ നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നാടിന്‍റെ സംസ്കാരത്തെ നശിപ്പിക്കുന്നു എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ സിനിമക്ക് ബോയ്ക്കോട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെല്ലുവിളികളെ മറികടന്ന് മികച്ച വിജയമാണ് സിനിമ കൈവരിച്ചത്. 

Tags:    
News Summary - Dorothy OTT release date out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.