മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം നായകനാകുന്നു, നായികയായി അന്ന ബെന്നും; റൊമാന്റിക് കോമഡി ചിത്രം അണിയറയിൽ

മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകൻ ചിദംബരം നായകനാകുന്നു. നായികയായി അന്ന ബെന്നും. നവാഗതനായ വൈശാഖ് റീത്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ചിദംബരം പ്രധാന വേഷത്തിലെത്തുന്നത്. റൊമാന്റിക് കോമഡി ഡ്രാമയായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകൻ വൈശാഖ് മാധ്യമങ്ങളോട് പറഞ്ഞു.

ജുവൽ മേരി, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, മനോജ് കാന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. 2023-ൽ പുറത്തിറങ്ങിയ പുരുഷ പ്രേതം എന്ന പോലീസ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ അജിത്താണ് ഈ സിനിമയുടെയും തിരക്കഥാകൃത്ത്. അജ്മൽ ഹസ്ബുല്ല സംഗീതം ഒരുക്കുമ്പോൾ, രാകേഷ് ചെറുമാടം ചിത്രസംയോജനവും സഹസംവിധാനവും നിർവഹിക്കുന്നു.

ജോമോൻ ജേക്കബും വൈശാഖിന്റെ റീത്ത ഫിലിംസ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം 2027 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ - കുഞ്ചാക്കോ ബോബൻ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിൽ വില്ലൻ വേഷം ചെയ്തുകൊണ്ടാണ് ചിദംബരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഗണപതിയുടെ സംവിധാനത്തിൽ റിഷഭ് ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴ് ക്രൈം കോമഡി ചിത്രം കോൺ സിറ്റിയിലാണ് അന്ന ബെൻ അവസാനമായി അഭിനയിച്ചത്.

Tags:    
News Summary - Chidambaram anna ben are wo0rking on a new film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.