Posted On
date_range Updated On
date_range നടി നയൻതാരയെ ക്വലാലംപൂരിൽ തടഞ്ഞുവെച്ചു
ക്വലാലംപൂർ: മലേഷ്യയിൽ സിനിമ ചിത്രീകരണത്തിന് എത്തിയ തെന്നിന്ത്യൻ നടി നയൻതാരയെ ക്വലാലംപൂർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. യാത്രാ രേഖകളിലെ പേരിലുണ്ടായ വ്യത്യാസമാണ് വിമാനത്താവള അധികൃതർ തടഞ്ഞുവെക്കാൻ ഇടയാക്കിയത്.
പാസ്പോർട്ടിലെ പേര് ഡയാന കുര്യൻ എന്നും വിമാന ടിക്കറ്റിലെ പേര് നയൻതാര എന്നുമായിരുന്നു. ഇതാണ് സംശയത്തിന് വഴിവെച്ചത്. സിനിമയിൽ വന്ന ശേഷമാണ് താരം നയൻതാര എന്ന പേര് സ്വീകരിച്ചത്.
വിക്രം നായകനായ സയൻസ് ഫിക്ഷൻ ചിത്രം ഇരുമുരുഗന്‍റെ ചിത്രീകരണത്തിനാണ് നയൻതാര മലേഷ്യയിലെത്തിയത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.