സചിന്‍; ക്രീസില്‍ നിന്ന് സ്ക്രീനിലേക്ക്

മുംബൈ: തിരക്കഥയില്ലാത്തൊരു സിനിമപോലെ ലോകം കണ്ട്, ആരാധിച്ച മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍കറുടെ ജീവിതം അഭ്രപാളിയിലേക്ക്. അതുല്യമായ പ്രതിഭയും ആകര്‍ഷക വ്യക്തിത്വവുംകൊണ്ട് ക്രിക്കറ്റിലെ ഇതിഹാസ പുരുഷനായ സചിന്‍െറ ജീവിതം പറയുന്ന സിനിമയെ കുറിച്ച് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ‘സചിന്‍: എ ബില്യണ്‍ ഡ്രീംസ്’ എന്ന് പേരിട്ട ചിത്ത്രിന്‍െറ ടീസര്‍ വ്യാഴാഴ്ച പുറത്തുവിടുമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്കിനാണ് സചിന്‍ സിനിമയുടെ സംവിധായകന്‍. എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കും. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സുമാണ് നിര്‍മാതാക്കള്‍.

ക്രിക്കറ്ററായി കൊടുമുടികള്‍ കീഴടക്കിയ സചിന്‍െറ അഭിനയ ജീവിതത്തിലേക്കുള്ള അരങ്ങേറ്റത്തിനും ചിത്രം വഴിവെക്കും. സിനിമയുടെ പല ഘട്ടങ്ങളിലും വേഷപ്പകര്‍ച്ചകളില്ലാതെ സചിന്‍ തന്നെ ആരാധകര്‍ക്ക് മുന്നിലത്തെും. സിനിമയെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കു പിന്നാലെയാണ് സചിന്‍െറ ജീവിതകഥ സിനിമയാവുന്നത്. ‘ഒരു ജോടി ട്രൗസറുമായി 55 ദിവസം പരിശീലനം. സചിന്‍െറ കഥ’ -എന്ന തലവാചകത്തോടെ ട്വിറ്ററില്‍ സചിന്‍ പങ്കുവെച്ച ടീസര്‍ പോസ്റ്ററിനെ സിനിമ-ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. അഴുകിയ പാഡണിഞ്ഞ് നടന്നുവരുന്ന സചിന്‍െറ ആദ്യകാല ചിത്രത്തിന്‍െറ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ വിരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, സുരേഷ് റെയ്ന, ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, മുന്‍ അത്ലറ്റ് മില്‍ഖ സിങ് തുടങ്ങിയവരും ട്വീറ്റ് ചെയ്തു.

അസ്ഹറുദ്ദീന്‍െറ ജീവിതം പറയുന്ന ചിത്രമായ ‘അസ്ഹര്‍’ ഈ വരുന്ന മേയ് 16ന് പുറത്തിറങ്ങും. ധോണിയെ കുറിച്ചുള്ള ചിത്രമായ ‘എം.എസ്. ധോണി, അണ്‍ടോള്‍ഡ് സ്റ്റോറീസ്’ ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനും പുറത്തിറങ്ങും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.