സംവിധായകന്‍ അതിജീവിക്കേണ്ടത് രാഷ്ട്രീയ പ്രതിസന്ധികളെ –ജൂലിയോ ബ്രസന്‍

തിരുവനന്തപുരം: സംവിധായകര്‍ സിനിമാ ജീവിതത്തില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നെന്ന് ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രസന്‍ എഡ്വേര്‍ഡ്. ആദ്യകാലങ്ങളില്‍ തന്‍െറ സിനിമകള്‍ക്ക് നേരിട്ട നിരോധങ്ങളെല്ലാം രാഷ്ട്രീയ കാരണങ്ങളാലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്‍െറ സിനിമകള്‍ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ ആകുന്നതേയുള്ളൂ. സിനിമകളുടെ രാഷ്ട്രീയ നിലപാടുകള്‍ പലരെയും അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തരം നിരോധങ്ങളെ അതിജീവിക്കുന്നതിലൂടെയാണ് സംവിധായകന്‍ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, പെറുവിയന്‍ സംവിധായകന്‍ ഡാനിയേല്‍ മോള്‍റോ, ചലച്ചിത്ര ഗവേഷകന്‍ പ്രദീപ് ബിശ്വാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.