ഹോളിവുഡ്​ താരം ടോം ഹാങ്ക്​സിനും ഭാര്യക്കും കോവിഡ്​ ബാധ

സിഡ്​നി: ഹോളിവുഡ്​ സൂപ്പർതാരം ടോം ഹാങ്ക്​സിനും ഭാര്യ റിത വിൽസണും ​കോവിഡ്​ 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ യാണ്​ വിവരം പുറത്തുവിട്ടത്​. നിലവിൽ ആസ്​ട്രേലിയയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്​​ ഇരുവരും. പനിയും ജലദോഷ വും കാരണം ചികിത്സ തേടിയതായിരുന്നു ഇരുവരും.

‘ഞാനും റിതയും ആസ്​ട്രേലിയയിലായിരുന്നു. ജലദോശവും ശരീരവേദനയും ചെറിയ പനിയും കാരണം ഞങ്ങൾ രണ്ട്​ പേരും ക്ഷീണിതരായിരുന്നു. കാര്യങ്ങൾ ശരിയായ രീതിയിൽ പോവേണ്ടതിനാൽ​ കൊറോണ വൈറസ്​ ബാധയുണ്ടോ എന്നറിയാനായി ടെസ്റ്റ്​ ചെയ്​തു. ഫലം വന്നപ്പോൾ പോസിറ്റീവാണ്’​. ഗ്ലൗസിൻെറ ചിത്രമടക്കമാണ്​ ഹാങ്ക്​സ്​ ട്വിറ്ററിൽ പോസ്റ്റിട്ടത്​.

‘മെഡിക്കൽ ​ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം നിർബന്ധമായും പിന്തുടരേണ്ടതുണ്ട്​. പൊതു ജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്​ ഞങ്ങൾ നിരീക്ഷണത്തിൽ തുടരുമെന്നും കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിക്കുമെന്നും ടോം ഹാങ്ക്​സ്​ അറിയിച്ചു.

കോവിഡ്​ 19 വൈറസ്​ ബാധയേറ്റെന്ന്​ പറയുന്ന ആദ്യത്തെ ഹോളിവുഡ്​ താരമാണ്​ ഹാങ്ക്​സ്​. ലോകത്താകമാനും 1.25 ലക്ഷം ആളുകളിലേക്ക്​ പടർന്ന രോഗം ഇതുവരെ 4000ത്തോളം ആളുകളുടെ ജീവനെടുത്തു.

Tags:    
News Summary - Tom Hanks, Wife Rita Wilson Test Positive For Coronavirus-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.