Posted On
date_range Updated On
date_range ഒാസ്കർ വേദിയിൽ ശ്രീദേവിക്ക് പ്രണാമം
ലോസ്ആഞ്ചലസ്: ദ അക്കാദമിയുടെ 90ാമത് ഒാസ്കർ പുരസ്കാര വേദിയിൽ മൺമറഞ്ഞ ബോളിവുഡ് താരം ശ്രീദേവിക്ക് പ്രണാമം. 2017ൽ ലോകസിനിമയിൽ നിന്നും വിടപറഞ്ഞ താരങ്ങളെ ഒാർമിക്കുന്ന ചടങ്ങിലാണ് ഒാസ്കർ വേദി ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശികപൂറിനും ആദരാഞ്ജലി അർപ്പിച്ചത്. ഇന്ത്യൻ സിനിമയുടെ പ്രണയിനിയും കൂട്ടുകാരിയും മാതാവുമെല്ലാമായ ശ്രീദേവിക്ക് പ്രണാമമെന്ന് പുരസ്കാര വേദിയിലെ സ്ക്രീനിൽ തെളിഞ്ഞു.
ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ തിളങ്ങിയ റോജർ മൂർ, പ്രശസ്ത നടൻ ജൊനാഥൻ ഡെമി, ജോർജ് റോമിറോ, ഹാരി ഡീൻ സ്റ്റാൻറൻ, ജെറി ലൂയിസ്, ജെന്നി മോറോ, മാർട്ടിൻ ലാഡോ എന്നിവർക്കും അക്കാദമി പുരസ്കാര വേദി പ്രണാമമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.