അന്തരിച്ച പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് ഹിന്ദി റീമേക്കിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. സംവിധായകനുള്ള ഹൃദയാദരമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ട്രെയിലർ നാളെ വൈകിട്ട് മൂന്ന് മണിക്ക് പുറത്തിറക്കും. ഫോക്‌സ് സ്റ്റാറാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. മെയ് ആറിന് ചിത്രം റിലീസ് ചെയ്യും.
ശ്രീനിവാസന്‍ ചെയ്ത റോളില്‍ മനോജ് വാജ്‌പേയിയാണുള്ളത്. അനൂപ് മേനോന്‍റെ റോളില്‍ ജിമ്മി ഷെര്‍ഗില്‍, റഹ്മാന്‍ ചെയ്ത വേഷത്തിൽ പ്രസോണ്‍ജിത് ചാറ്റര്‍ജി, ഡോക്ടറായി പരമ്പ്രതാ ചാറ്റര്‍ജി, വിനീത് ശ്രീനിവാസന്‍ ചെയ്ത റോളില്‍ വിശാല്‍ സിംഗ് എന്നിവരാണ് അഭിനയിക്കുന്നത്. സുരേഷ് നായരാണ് ഹിന്ദിയിൽ തിരക്കഥ ഒരുക്കിയത്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. എന്‍ഡമോള്‍ മീഡിയയുടെ ബാനറില്‍ രാജേഷ് ധര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Presenting the first look of #Traffic, in memory of late director Rajesh Pillai. Trailer will be out tomorrow at 3pm pic.twitter.com/N11S8fA0E0
— Fox Star Hindi (@foxstarhindi) April 12, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.