പത്​മാവതി: താനായിരുന്നെങ്കിൽ തീരുമാനം വൈകില്ലായിരുന്നു- ​നിഹലാനി

ന്യൂഡൽഹി: സെൻസർ ബോർഡി​​െൻറ തലപ്പത്ത്​ താൻ ആയിരുന്നുവെങ്കിൽ ഭൻസാലി ചിത്രം പത്​മാവതിയുടെ റിലീസ്​ സംബന്ധിച്ച തീരുമാനം വൈകില്ലായിരുന്നു​െവന്ന് ​ സെൻസർ ബോർഡ്​ മുൻ ചെയർമാൻ പഹലജ്​ നിഹലാനി. ഒരു സിനിമയെ സംബന്ധിച്ച്​ തീരുമാനമെടുക്കേണ്ടത്​ സെൻസർ ബോർഡ്​ അംഗങ്ങളാണ്​. അതിനായാണ്​ അവരെ സർക്കാർ  നിയമിച്ചിരിക്കുന്നത്​​. സിനിമക്ക്​ സർട്ടിഫിക്കറ്റ്​ നൽകേണ്ടത്​ സർക്കാറോ ജനങ്ങളോ അല്ലെന്നും നിഹലാനി പറഞ്ഞു. പത്​മാവതിക്ക്​  സർട്ടിഫിക്കറ്റ്​ നൽകാതെ തീരുമാനം നീട്ടികൊണ്ടു പോകുന്നത്​ നാ​ണക്കേടാണെന്നും നിഹലാനി കൂട്ടിച്ചേർത്തു.

റാണി പത്​മിനിയുടെ കഥ മുമ്പും സിനിമയായിട്ടുണ്ട്​. 1963ൽ ശിവാജി ഗണേശനും വൈജയന്തിമാലയും നായിക നായകൻമാരായി​ ചിത്രം പുറത്തിറങ്ങിയിരുന്നു​. ആ സിനിമയിലും അലാവുദീൻ ഖിൽജിയെ സംബന്ധിച്ച്​ പരാമർശമുണ്ടായിരുന്നു. എന്നാൽ, പ്രശ്​നങ്ങളി​ല്ലാതെ അന്ന്​ സിനിമ റിലീസ്​ ചെയ്​തുവെന്നും നിഹലാനി ചൂണ്ടിക്കാട്ടി.

പത്​മാവതിയുടെ സർട്ടിഫിക്കറ്റ്​ നൽകുന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനം എടുക്കുന്നതിന്​ മുമ്പ്​ ചരിത്രകാരൻമാരുടെ അഭിപ്രായം തേടാൻ സെൻസർ ബോർഡ്​ തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി ഉമാഭാരതിയുടെ അഭിപ്രായം ചോദിക്കുമെന്നും ബോർഡ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സിനിമയെ സംബന്ധിച്ച്​ അഭിപ്രായപ്രകടനവുമായി നിഹലാനി രംഗത്തെത്തിയത്​​. 

Tags:    
News Summary - Wouldn't Have Delayed Decision on Padmavati if I Was Censor Board Chief, Says Pahlaj Nihalani-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.