Posted On
date_range Updated On
date_range വിവേക് ഒബ്രോയ് മോദിയാകുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനൊരുങ്ങി ബോളിവുഡ് താരം വിവോക് ഒബ്രോയ ്. ‘പി.എം നരേന്ദ്രമോദി’ എന്ന ബയോപിക് ചിത്രം ഒാമങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളുടെ സംവിധായകനാണ് ഒമങ്.
സിനിമാ നിരൂപകനായ തരൺ ആദർശാണ് ചിത്രം സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗികമായി പുറത്തുവിട്ടത്. ജനുവരി രണ്ടാംവാരത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. ജനുവരി ഏഴിന് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റ് പുറത്തിറക്കും. സന്ദീപ് സിങ്ങാണ് ചിത്രം നിർമിക്കുന്നത്.
ഗുജറാത്ത്, ഡൽഹി, ഹിമാചൽ പ്രദേശ്്്, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങളിലാകും ‘പി.എം നരേന്ദ്രമോദി’യുടെ ചിത്രീകരണം നടക്കുക. 2013 ൽ പുറത്തിറങ്ങിയ ‘ക്രിഷ് 3’ യിലാണ് വിവേക് ഒബ്രോയ് അവസാനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.