ചുരുട്ടിയത്​ കഞ്ചാവല്ല, പുകയില; വിവാദ വിഡിയോക്ക്​ മറുപടിയുമായി അനുരാഗ്​ കശ്യപ്​

വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുകയാണ്​ ബോളിവുഡിലെ പ്രശസ്​ത സംവിധായകൻ അനുരാഗ്​ കശ്യപ്​. ഇത്തവണ, കഞ്ചാവ്​ കേസിലാണ്​ സോഷ്യൽ മീഡിയയുടെ വിചാരണ​. കശ്യപ് പുക വലിക്കാനായി പേപ്പർ ചുരുട്ടുന്ന ദൃശ്യമാണ്​ ചർച്ചയായിരിക്കുന് നത്​​. യൂട്യൂബിൽ വന്ന ഒരു വിഡിയോയിൽ നിന്നുമെടുത്ത ക്ലിപ്പ്​ പ്രചരിപ്പിക്കുന്നവർ അനുരാഗ്​ കശ്യപ്​ കഞ്ചാവ്​ ച ുരുട്ടുന്നതാണെന്നാണ്​ ആരോപിക്കുന്നത്​.

സംവിധായകൻ കഞ്ചാവ്​ ചുരുട്ടുകയാണെന്ന്​ മുംബൈ പൊലീസിനെ മെൻഷൻ ചെ യ്​ത്​ ഒരാൾ ട്വീറ്റ്​ ചെയ്​തു. ഇന്ത്യയിൽ നിയമവിരുദ്ധമാണിതെന്നും അയാൾ പറഞ്ഞു​. ഇൗ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ട്​ അത്​ നിഷേധിച്ച്​ അനുരാഗ്​ തന്നെ രംഗത്തെത്തി. ‘മുംബൈ പൊലീസ്​ ദയവ്​ ചെയ്​ത്​ ഇൗ വിഷയം ശ്രദ്ധിക്കണം. ഞാൻ ചുരുട്ടുന്നത്​ പുകയിലയാണെന്ന്​ അവരെ ബോധ്യപ്പെടുത്തണം. ഭക്​തൻമാരുടെയും ട്രോളൻമാരുടെയും തൃപ്​തിക്ക്​ വേണ്ടി ഇൗ സംഭവം വിശദമായി അന്വേഷണം നടത്തണമെന്നും’ അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

അതേസമയം, ഇൗ ലോക്​ഡൗൺ കാലത്ത്​ എവിടെ നിന്നാണ്​ പുകയില ലഭിച്ചതെന്നാണ്​ ചിലരുടെ സംശയം. ‘നിങ്ങളുടെ സത്യസന്ധത ഭയങ്കരം തന്നെ. പുകയില വാങ്ങിച്ച്​ അത്​ ചുരുട്ടി ഉപയോഗിക്കുന്നു. എവിടെ നിന്നാണ്​ ഇപ്പോൾ നിങ്ങൾക്ക്​ പുകയില ലഭിച്ചത്​. മയക്കുമരുന്ന്​ കടയിൽ നിന്നോ.. അതോ.. പച്ചക്കറി കടയിൽ നിന്നോ...??’ ഒരാൾ അനുരാഗി​​െൻറ ട്വീറ്റിന്​ മറുപടിയായി കുറിച്ചു.

ഇന്ത്യൻ സിനിമകൾ നിരൂപണം നടത്തുന്ന വിദേശ ചാനലായ ‘അവർ സ്​റ്റുപിഡ്​ റിയാക്ഷൻ’ എന്ന യൂട്യൂബ്​ ചാനലിന് അനുവദിച്ച വിഡിയോ കോൺഫറൻസിങ്​ അഭിമുഖത്തിലാണ്​ അനുരാഗ്​ കശ്യപ്​ പുകയില ചുരുട്ടുന്ന ദൃശ്യമുള്ളത്​.

Full View
Tags:    
News Summary - User Claims Anurag Kashyap Is Rolling Joint In Video, he Says It's Tobacco-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.