സത്യം ജയിക്കും; കോടതിയിലും ദൈവത്തിലും വിശ്വാസം, മൗനം വെടിഞ്ഞ്​ റിയ

മുംബൈ: സുശാന്ത്​ സിങ് രജ്​പുത്തിൻെറ മരണത്തിൽ മൗനം വെടിഞ്ഞ്​ ബോളിവുഡ്​ നടി റിയ ചക്രവർത്തി. വെള്ളിയാഴ്​ച അഭിഭാഷകരാണ്​ റിയയുടെ പ്രതികരണമടങ്ങുന്ന വീഡിയോ പുറത്ത്​ വിട്ടത്​​​. സത്യം എന്നായാലും ജയിക്കുമെന്ന്​ റിയ ചക്രവർത്തി പറഞ്ഞു.

"ദൈവത്തിലും ജുഡീഷ്യറിയിലും എനിക്ക്​ വിശ്വാസമുണ്ട്​. നീതികിട്ടുമെന്നാണ്​ പ്രതീക്ഷ. ദൃശ്യമാധ്യമങ്ങളിൽ എനിക്കെതിരെ ഭീകരമായ ആരോപണങ്ങളാണ്​ ഉയരുന്നത്​. അതിനാലാണ്​ അഭിഭാഷകരുടെ നിർദേശപ്രകാരം ഇക്കാര്യത്തിൽ വ്യക്​തത വരുത്താൻ തീരുമാനിച്ചത്​" -​റിയ പറഞ്ഞു.

റിയ ചക്രവർത്തിക്കെതിരെ സുശാന്തിൻെറ പിതാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു. റിയ സുശാന്തിൻെറ ബാങ്ക്​ അക്കൗണ്ടിലെ പണം മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ചായിരുന്നു പരാതി. ഇതിൽ ബിഹാർ പൊലീസ്​ ആത്​ഹത്യപ്രേരണ കുറ്റം ചുമത്തി റിയക്കെതിരെ കേസെടുത്തിരുന്നു. സുശാന്തിൻെറ അക്കൗണ്ടിലെ സംശയാസ്​പദമായ ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.