തനു​ശ്രീയെ അപമാനിച്ചെന്ന്​; രാഖി സാവന്തിനെതിരെ 10 കോടിയുടെ മാനനഷ്​ടക്കേസ്​

മുംബൈ: പ്രശസ്​ത ബോളിവുഡ്​ നടൻ നാനാ പടേക്കർക്കെതിരെ മീടൂ ആരോപണമുന്നയിച്ച നടി തനുശ്രീ ദത്തയെ അപമാനിച്ചെന്ന്​ കാട്ടി രാഖി സവന്തിനെതി​െ​ര താരം 10 ​േകാടി രൂപയുടെ മാനനഷ്​ടക്കേസ് നൽകി​. ഹോൺ ഒാകെ പ്ലീസ്​ എന്ന 2008ലെ ചിത്രത്തി​​െൻറ പാട്ട്​ രംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കർ മോശമായി പെരുമാറിയെന്നായിരുന്നു തനു​ശ്രീയുടെ ആരോപണം.

ത​​െൻറ ശരീരത്തിൽ സ്​പർശിക്കാൻ മനഃപൂർവ്വം ചില രംഗങ്ങൾ ഉൾപെടുത്താൻ ശ്രമിച്ചെന്നും അതി​നെ എതിർത്ത്​ സിനിമയിൽ നിന്നും പിന്മാറിയതോടെ ഗുണ്ടകളെ ഇറക്കി നാനാപ​േടക്കർ തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചെന്നും തനുശ്രീ ആരോപിച്ചിരുന്നു. ഗാനച​ിത്രീകരണം മുടങ്ങിയതോടെ രാഖി സാവന്തിനെ വെച്ച്​ വീണ്ടും ഷൂട്ടിങ്​ ആരംഭിക്കുകയും സിനിമ പുറത്തിറങ്ങുകയും ചെയ്​തു. തനു​ശ്രീയുടെ ആരോപണങ്ങൾക്ക്​ പിന്നാലെ രാഖിയുടെ വിവാദമായ ​പ്രതികരണവും വന്നു.

നാനാ പടേക്കറി​നെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണ്​. തനു​ശ്രീക്ക്​ ഭ്രാന്താണ്​. 10 വർഷത്തോളം അവസരങ്ങളൊന്നുമില്ലാതെ കോമയിലായിരുന്ന അവർ ഇപ്പോൾ എണീറ്റ്​ വന്ന്​ പുലമ്പുകയാണെന്നും രാഖി സാവന്ത്​ തുറന്നടിച്ചിരുന്നു. അമേരിക്കയിലായിരുന്ന തനുശ്രീ 10 വർഷത്തിന്​ ശേഷം തിരിച്ച്​ ഇന്ത്യയിലേക്ക്​ വന്ന്​ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന്​ കാരണം അവരുടെ ബാങ്ക്​ അക്കൗണ്ട്​ കാലിയായതാണ്​. ഇപ്പോൾ പണിയൊന്നുമില്ലാതെ ഇരിക്കുകയാണവർ. അതുകൊണ്ട്​ നാനാ പടേക്കർ ജിയെ കുറ്റപ്പെടുത്തുകയാണെന്നും രാഖി മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

ഭൂതകാലത്തെ കുറിച്ചാണ്​ തനുശ്രീ പറയുന്നത്​. ചിത്രീകരണത്തിനിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇനി അഥവാ വല്ലതും സംഭവിച്ചിരുന്നു എന്ന്​ നിങ്ങൾക്ക്​ തോന്നുന്നുവെങ്കിൽ ഞാനും നാനാ പടേക്കറുമൊന്നിച്ചുള്ള ഗാനം കണ്ടുനോക്കൂ.. അതിൽ അദ്ദേഹം എന്നെ തൊടുക പോലും ചെയ്​തില്ലെന്നും രാഖി കൂട്ടിച്ചേർത്തു.

തനുശ്രീയുടെ വ്യക്​തിത്വത്തെയും ഇമേജി​െനയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയ രാഖി സാവന്തിനെതിരെ മാനനഷ്​ടക്കേസ്​ നൽകിയ വിവരം തനുശ്രീയുടെ അഭിഭാഷകനായ നിഥിൻ സത്​പുതെയാണ്​ അറിയിച്ചത്​. ഇതിന്​ മറുപടി പറഞ്ഞില്ലെങ്കിൽ രാഖി രണ്ട്​ വർഷം ജയിലിൽ കിടക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Tanushree Dutta slaps Rs 10 crore defamation case-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.