Posted On
date_range Updated On
date_range സുശാന്ത് ആത്മഹത്യ ചെയ്യില്ല; ദുരൂഹത ആരോപിച്ച് കുടുംബം
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിൻെറ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അമ്മാവൻ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
സുശാന്തിൻെറ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും താരത്തിൻെറ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സുശാന്ത് സിങ് രജപുത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. നടൻ ആറുമാസമായി വിഷാദ രോഗത്തിന് ചികിൽസ തേടിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.