ദുബൈ: സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്നതിലാണ് തനിക്ക് എതിര്‍പ്പെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സ്ത്രീ വിരുദ്ധത സിനിമയുടെ ഭാഗമാകുന്നതിൽ ഒരു കുഴപ്പവുമില്ല. അത് വാഴ്ത്തപ്പെടുന്നതിലാണ് കുഴപ്പം. ഒരു കഥാപാത്രമോ സിനിമയോ സ്്ത്രീവിരുദ്ധതയെ പുകഴ്ത്തിപ്പാടുന്നതാണ് പ്രശ്നം.
നായികയെ അപമര്യാദയായി പെരുമാറുന്നത് നായകെൻറ അവകാശമാണെന്ന നിലപാടിനോട് യോജിപ്പില്ല.
ഇത് എെൻറ മാത്രം കാഴ്ചപ്പാടാണ്. ഇതുപോലെ എല്ലാവരും ചിന്തിക്കണമെന്ന് പറയാനാകില്ല -പ്രൃഥ്വിരാജ് വിശദീകരിച്ചു.
താൻ അഭിനയിച്ച ബോളിവുഡ് ചലച്ചിത്രം ‘നാം ഷബാന’യുടെ പ്രചാരണാർഥമാണ് അദ്ദേഹം ദുബൈയിലെത്തിയത്.
മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപസി പന്നുവാണ് നായിക. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ടോണി എന്ന പ്രഥാന വില്ലന്‍ കഥാപാത്രത്തെയാണ് പ്രിഥ്വി അവതരിപ്പിക്കുന്നത്. ബോളിവുഡിലെ അവസരങ്ങള്‍ക്ക് പിന്നാലെ പോകുന്ന നടല്ല താനെന്നും വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും മടിയില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കൊച്ചിയിൽ യുവനടി പീഡിപ്പിക്കപ്പെട്ടപ്പോൾ സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ പൃഥിരാജ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.