ആരോഗ്യപ്രവർത്തകർക്കായി ആഡംബര ഹോട്ടൽ വിട്ടുനൽകി നടൻ സോനു സൂദ്​

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകർക്കായി ത​​െൻ റ ആഡംബര ഹോട്ടൽ വിട്ടുകൊടുത്ത്​ നടൻ സോനു സൂദ്​. ഇൗ പ്രതിസന്ധിയേറിയ സമയത്ത്​ ആരോഗ്യപ്രവർത്തകരുടെ മഹത്തായ പ ്രവർത്തനങ്ങൾക്കുള്ള സ്​നേഹ സമ്മാനമായാണ്​ താരം ഹോട്ടൽ വിട്ടുനൽകുന്നത്​. ഇൻസ്​റ്റഗ്രാം പോസ്റ്റിലാണ്​ സോനു സൂദ്​ സന്നദ്ധത അറിയിച്ചത്​. കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താമസിക്കാനായ ി ജുഹുവിലെ ആറു നിലയുള്ള ഹോട്ടല്‍ വിട്ടു നല്‍കുമെന്നാണ്​ താരം പറഞ്ഞത്​.

രാത്രിയും പകലുമെന്നില്ലാതെ നിരന്ത രം ആരോഗ്യ രംഗത്ത്​ ജോലി ചെയ്യുന്ന നമ്മുടെ ദേശീയ ഹീറോകൾക്കായി ഞാൻ ജുഹുവിലെ ഹോട്ടൽ തുറന്നുവെക്കുകയാണ്​. അവ ർ ചെയ്യുന്ന ഇൗ വലിയ സേവനത്തിന്​ കുറഞ്ഞത്​ ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞു- അദ്ദേഹം ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

” ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാവും പകലും അധ്വാനിക്കുന്ന രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലം ആവശ്യമാണ്. മുനിസിപ്പാലിറ്റിയിലും, സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യത്തെക്കുറിച്ച് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്” - സോനു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സോനു സൂദി​​െൻറ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട്​ നിരവധിയാളുകളാണ്​ എത്തിയത്​. നേരത്തെ ബോളിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാനും ത​​െൻറ ആഡംബര വസതി ആരോഗ്യ പ്രവർത്തകർക്കായി വിട്ടുനൽകിയിരുന്നു.

Tags:    
News Summary - Sonu Sood Offers His Juhu Hotel For Healthcare Workers-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.