അവർ എല്ലാ കാര്യത്തിലും സ്​ത്രീവിരുദ്ധത കണ്ടെത്താൻ ശ്രമിക്കുകയാണ്​- കങ്കണക്കെതിരെ സോനു സൂദ്​

ഒരു സ്​​ത്രീയുടെ കീഴിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളത്​ കൊണ്ടാണ്​ സോനു സൂദ്​ മണികർണികയിൽ നിന്ന്​ പിന്മാറിയതെന്ന കങ്കണ റണൗതി​​െൻറ ആരോപണങ്ങൾക്ക്​ ശക്​തമായ മറുപടിയുമായി നടൻ. എല്ലാ കാര്യത്തിലും സ്​ത്രീവരുദ്ധത കാണാൻ ശ്രമിക്കരുതെന്നും ചിത്രത്തിൽ നിന്നു പിന്മാറിയത്​ ​അതൊരു സ്​ത്രീപക്ഷ സിനിമയായത്​ കൊണ്ടല്ലെന്നും സോനു സൂദ്​ പ്രതികരിച്ചു.

പ്രശസ്​ത സംവിധായകൻ ക്രിഷ്​ ആയിരുന്നു ‘മണികർണിക ദി ക്വീൻ ഒാഫ്​ ഝാൻസി’ എന്ന ചിത്രം തുടക്കത്തിൽ സംവിധാനം ​െചയ്​തുകൊണ്ടിരുന്നത്​. എന്നാൽ ബാലകൃഷ്​ണ നായകനാകുന്ന തെലുഗു ചിത്രം എൻ.ടി.ആറിലേക്ക്​ സംവിധായകൻ ക്രിഷ്​ അനുമതിയോടുകൂടി മാറിയ​േതാടെ കങ്കണ ദൗത്യം ​ഏറ്റെടുക്കുകയായിരുന്നു.

കങ്കണ ത​​െൻറ നല്ലൊരു സുഹ‍ൃത്താണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. എന്നാൽ എല്ലാ കാര്യത്തിലും അവർ സ്ത്രി വിരുദ്ധത കണ്ടെത്താനാണ്​ ശ്രമിക്കുന്നത്​. അത്​ അത്ര നല്ല കാര്യമല്ല. ഫറാ ഖാൻ ഉൾപ്പടെയുള്ള പ്രഗത്ഭ സംവിധായികമാരുടെ കീഴിൽ അഭിനയിച്ചയാളാണ്​ ഞാൻ. അവരിൽ പലരുമായും ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നുമുണ്ട്​. കാര്യങ്ങളെ മുൻവിധിയോടെ അല്ലാതെ പക്വമായി കാണണമെന്നും സോനു സൂദ് മറുപടിയായി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഷൂട്ടിന് ശേഷം സോനുവിനെ കണ്ടിട്ടില്ല. അദ്ദേഹം രോഹിത്​ ഷെട്ടിയുടെ ‘സിമ്പ’ എന്ന ചിത്രത്തി​​െൻറ ഷൂട്ടിങ്​ തിരിക്കലായിരുന്നു. മറ്റു അഭിനേതാക്കളുമായിട്ടുള്ള കോമ്പിനേഷന്‍ രംഗങ്ങൾ അഭിനയിക്കാന്‍ പോലും അദ്ദേഹത്തിന് വരാൻ സാധിച്ചിരുന്നില്ല. നിര്‍മാതാക്കളും എഴുത്തുകാരും അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. വനിതാ സംവിധായകുടെ കീഴില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന്​ സോനു പറഞ്ഞതായും കങ്കണ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Sonu Sood lashes out at Kangana Ranaut over Manikarnika-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.