ഫോട്ടോ മാറി ശത്രുഘ്നൻ സിൻഹയ്ക്ക് ട്രോൾ പൂരം

മുംബൈ: നടൻ ഖാദർഖാന്‍റെ പിറന്നാൾ ദിനത്തിൽ അമിതാഭ് ബച്ചനുമൊത്തുള്ള ചിത്രം ട്വിറ്റിറിൽ പോസ്റ്റ് ചെയ്ത നടനും രാഷ്ട്രീയ പ്രവർത്തകനുമായ ശത്രുഘ്നൻ സിൻഹയ്ക്ക് സോഷ്യൽ മീഡിയ വക ട്രോൾ പൂരം.

മികച്ച നടനും ,സംഭാഷണ രചയിതാവും, സർവ്വോപരി ഏവരെയും എക്കാലത്തും രസിപ്പിച്ചിരുന്ന ഖാദർഖാൻ അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിക്കുന്നു, ഒാർമ്മിക്കുന്നു  ഇതാണ് സിൻഹയുടെ ട്വീറ്റിന്‍റെ  ചുരുക്കം.

ട്വീറ്റ് ഗംഭീരമായെങ്കിലും പോസ്റ്റ് ചെയ്ത ചിത്രം അമിതാഭ് ബച്ചന്‍റെ ആയി എന്നു മാത്രം. അബദ്ധം മനസ്സിലാക്കാതെ സിൻഹ ചിത്രം പോസ്റ്റ് ചെയതതിനു പിന്നാലെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.  ട്വീറ്റ് വായിച്ചവർ മറ്റു പലർക്കും ആശംസകൾ അറിയിച്ച് വ്യത്യസ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ലതാ മങ്കേഷ്ക്കർക്ക് ആശംസ അർപ്പിച്ച് പരിഹാസ രൂപത്തിൽ നൽകിയ ഫോട്ടോ ഉഷാ ഉതുപ്പിന്‍റെതായായിരുന്നു.

സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ മാപ്പ് പറഞ്ഞു സിൻഹ രംഗത്തു വന്നു. തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കുന്നു എന്നും ഖേദമുണ്ടന്നും. ഇരു നടൻമാരും അതുല്യ പ്രതിഭകളാണെന്നും സിൻഹ റീ ട്വീറ്റ് ചെയ്തു.

 

 

Tags:    
News Summary - Shatrughan Sinha gets trolled for wishing Kader Khan on his birthday with a picture of Amitabh Bachchan-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.