മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന്​ ഷാറുഖ്; പക്ഷേ...

ദുബൈ: മലയാള സിനിമയിൽ അവസരം ലഭിച്ചാൽ തീർച്ചയായും അഭിനയിക്കുമെന്ന് ബോളിവുഡ് താരം ഷാറുഖ്ഖാൻ. മാധ്യമം കുടുംബം പുതുവർഷപ്പതിപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഷാറൂഖ് മനസ്സ് തുറന്നത്. കേരളത്തിൽ വരാൻ ആഗ്രഹിക്കുന്ന ആളാണ്​ ഞാൻ. മലയാള സിനിമയിൽ പങ്കുവഹിക്കാനും താൽപര്യമുണ്ട്​. പ്രശ്​നം എനിക്ക്​ മലയാളം വശമില്ല എന്നതാണ്​. അതൊരു പ്രശ്​നംതന്നെയാണ്​.

മമ്മൂട്ടിയുടെയും മോഹൻലാലി​​​​െൻറയുമൊക്കെ ആരാധകനാണ് ഞാൻ. മലയാള സിനിമയെ ഞാൻ ഏറെ ബഹുമാനിക്കുന്നു. കുറെ മലയാളം ചിത്രങ്ങൾ കണ്ടിട്ടുണ്ട്​. പ്രിയദർശനും മമ്മൂട്ടിയും മോഹൻലാലും സുഹൃത്തുക്കളായതുകൊണ്ട്​ അവരുടെ ചിത്രങ്ങൾ കാണാൻ എനിക്കായി. അവരുമായി​ എനിക്ക്​ അത്രയേറെ അടുപ്പമുണ്ട്​.

വ്യത്യസ്​ത രീതിയിൽ കഥപറയുന്നതും കലാമേന്മയുള്ളതുമായ മികച്ച ചിത്രങ്ങൾ മലയാളത്തിൽ വരുന്നുണ്ട്. മലയാള സിനിമക്കാരുടെ ഷൂട്ടിങ്ങി​​​​​െൻറ പ്രാവീണ്യം സമ്മതിക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ ചെറുതും വലുതുമായ മികച്ച ചിത്രങ്ങൾ നിർമിച്ചെടുക്കാനുള്ള കഴിവു​ം സാ​േങ്കതിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വൈദഗ്​ധ്യവും സമ്മതിക്കണം. ശരിക്കും ബ്രില്യൻറാണിത്-

പുതിയ സിനിമയായ ‘സീറോ’യുടെ പ്രചാരണാർഥം ദുബൈയിൽ എത്തിയ ഷാറൂഖുമായി എം.സി.എ. നാസർ ആണ് അഭിമുഖം നടത്തിയത്. വിശദവായനക്ക് മാധ്യമം കുടുംബം പുതുവർഷപ്പതിപ്പ് വായിക്കുക--https://goo.gl/4MVMwg.

Tags:    
News Summary - shahrukh khan interview with madhyamam kudumbam- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.