പത്മാവതിക്ക് ഒരു അവസരം നൽകൂ -ഷാഹിദ് കപൂർ 

പത്മാവതി വിവാദത്തിൽ പ്രതികരണവുമായി നടൻ ഷാഹിദ് കപൂറും രംഗത്ത്. ചിത്രത്തിന് ഒരു അവസരം നൽകുവെന്ന് ഷാഹിദ് അഭ്യർഥിച്ചു. നേരത്തെ ചിത്രത്തിന്‍റെ സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലിയും പത്മാവതിയായി വേഷമിട്ട ദീപികയും വിവാദങ്ങൾക്ക് പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷാഹിദുമെത്തിയത്. 

പത്മാവതി വളരെ വ്യത്യസ്തമായ ചിത്രമാണ്. എല്ലാ ഇന്ത്യക്കാരും അതിൽ അഭിമാനിക്കും.  ട്രെയിലർ പുറത്തിറങ്ങിയപ്പോൾ എല്ലാവരും ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ഇത്തരം സിനിമകൾ നിർമ്മിക്കുന്നതിൽ എല്ലാവരും അഭിമാനിക്കുന്നു.
                                                                      -ഷാഹിദ് കപൂർ 

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സൂറത്തിൽ ചിത്രത്തിനെതിരെ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. അതേസമയം, ചിത്രത്തിന്‍റെ റിലീസിങ് തടയാനാകില്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്‌തമാക്കിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്‌.സി.) പരിഗണനയിലുള്ള വിഷയം പരിഗണിക്കില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. 

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

Tags:    
News Summary - Shahid requests everyone to `give `Padmavati` a chance`-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.