രൺബീർ മികച്ച നടൻ -ആമിർഖാൻ

രൺബീർ കപൂർ മികച്ച നടനാണെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. രൺബീർ അഭിനയിച്ച കരൺ ജോഹർ ചിത്രം 'ഏ ദിൽ ഹേ മുശ്കിൽ' കണ്ടാണ് ചിത്രത്തെയും റൺബീറിനെയും പുകഴ്ത്തി ആമിർ ട്വീറ്റ് ചെയ്തത്. ഏ ദിൽ ഹേ മുശ്കിൽ കണ്ടെന്നും ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിർബന്ധമായു കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും ഐശ്വര്യയുടെയും അനുഷ്കയുടെയും പ്രകടനം മികച്ചു നിൽക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഏ ദിൽ ഹേ മുഷ്കിൽ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 13 കോടി രൂപ വാരിയെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Ranbir is the best actor: Aamir says after watching ‘Ae Dil’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.