ഫ്ലാറ്റിൽ ഒറ്റപ്പെടുന്ന പിഹു; മുൾമുനയിൽ നിർത്തുന്ന ട്രെയിലർ

മാതാപിതാക്കളുടെ പേടി സ്വപ്‌നം എന്ന ക്യാപ്ഷനോട് കൂടി പുറത്തിറങ്ങിയ ‘പിഹു’വിന്‍റെ ട്രെയിലര്‍ ഞെട്ടലോടെയും അമ്പരോപ്പോടെയുമല്ലാതെ ആർക്കും കണ്ടിരിക്കാനാവില്ല. രണ്ട് വയസുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ട്പോകുന്ന പ്രമേയം പറയുന്ന ചിത്രം വിനോദ് കാപ്രിയാണ് സംവിധാനം ചെയ്തത്.

Full View

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പിഹു എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 16 ന് ചിത്രം തിയറ്ററുകളിലെത്തും. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ശില്‍പ ജിന്‍ഡാലും ചേര്‍ന്നാണ് പിഹുവിന്റെ നിര്‍മ്മാണം. മൈറണ് പിഹുവായി ചിത്രത്തിലെത്തുന്നത്. വിശ്വകര്‍മ്മ, പ്രേരണ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Tags:    
News Summary - Pihu Suspense Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.