നടനും ഗായകനുമായ അലി സഫറിനെതിരെ ലൈംഗികാരോപണവുമായി പാകിസ്​താനി നടി

നടനും ഗായകനുമായ അലി സഫറിനെതിരെ ലൈംഗികാരോപണവുമായി പാകിസ്താനി നടിയും ഗായികയുമായ മീഷ ഷാഫി. അലി സഫറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇനിയൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്നു പറയുന്നതെന്നും മീഷ ഷാഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. പാക്​ ഗായകനായ അലി സഫറിനെതിരെ മീ ടു കാംപയിനി​​െൻറ ഭാഗമായാണ് 36കാരിയായ മീഷ ആരോപണമുന്നയിച്ചത്​. 

പറയാതിരിക്കാന്‍ മന:സാക്ഷി അനുവദിക്കാത്തതുകൊണ്ടാണ് എല്ലാം വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞു കൊണ്ടാണ്​ മീഷയുടെ കുറിപ്പ് ആരംഭിക്കുന്നത്. സഹപ്രവര്‍ത്തകനായ അലി സഫറില്‍ നിന്നും ഒന്നിലധികം തവണ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ട്. ചെറുപ്പത്തിലോ, കലാരംഗത്തേക്ക് കടന്നുവന്നപ്പോഴോ അല്ല ഇതുണ്ടായത്. തനിക്കും ത​​െൻറ കുടുംബത്തിനും വളരെ ആഘാതം ഉണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അത്.

വര്‍ഷങ്ങളായി അറിയുന്ന ആളാണ്​ അലി സഫര്‍. ഒരുമിച്ച് പരിപാടികളും ചെയ്​തിട്ടുണ്ട്​.  അലിയുടെ പെരുമാറ്റം തനിക്ക് നാണക്കേടുണ്ടാക്കി. പ്രശസ്തയും, എന്തും തുറന്നുപറയുന്ന പ്രകൃതവും രണ്ട് കുട്ടികളുടെ അമ്മയുമായ തനിക്ക് ഇതാണ്​ അനുഭവമെങ്കില്‍ ഈ സമൂഹത്തിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല എന്നതാണ് സത്യം. മീഷ ട്വിറ്ററിൽ കുറിച്ചു.

ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറയാന്‍ സമൂഹം മടിക്കുകയാണെന്നും നിശബ്ദമായിരിക്കുന്ന സംസ്കാരം വെടിഞ്ഞാൽ മാത്രമേ ഇവിടുത്തെ യുവതികൾ സുരക്ഷിതരാകൂ എന്നും മീഷ പറഞ്ഞു. 

മീഷയുടെ ട്വീറ്റിന് പിന്നാലെ ആരോപണം നിഷേധിച്ച് അലി സഫര്‍ രംഗത്തെത്തി. മീ ടു ക്യാംപയിനിനെ ബഹുമാനിക്കുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് മീഷയുടെതെന്നും അലി സഫര്‍ ട്വീറ്റ് ചെയ്തു. ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. മീഷക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മീ ടു കാംപയിനിനെ ദുരുപയോഗം ചെയ്യരുതെന്നും അലി സഫര്‍ ട്വീറ്റ് ചെയ്തു. 

ബോളിവുഡ് ചിത്രം ഭാഗ് മില്‍ക ഭാഗിൽ മീഷ അഭിനയിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായകനായ അലി സഫർ  ‘തേരെ ബിൻലാദന്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. മീഷ ഷാഫിയുടെ ട്വീറ്റിന് പിറകെ അലി സഫറിനെതിരെ ആരോപണവുമായി വേറെയും സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം അലി സഫറിൽ നിന്നും മോശം പെരുമാറ്റം നേരിട്ട മറ്റ്​ രണ്ട്​ പേർ ട്വറ്ററിൽ മീഷയെ പിന്തുണച്ച്​ രംഗത്തെത്തി. ഷാരൂഖ്​ ഖാ​​െൻറ നായികയായി റായീസിൽ വേഷമിട്ട മാഹിറ ഖാനും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.

Tags:    
News Summary - Pakistan actress says pop star Ali Zafar harassed her-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.