പത്മാവതി: പാർലമെന്‍ററി പാനൽ ഭൻസാലിയുടെ അഭിപ്രായം ആരായും

ന്യൂഡൽഹി: ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെതുടർന്ന്​ വിവാദമായ ‘പത്മാവതി’ സിനിമയുടെ സംവിധായകൻ സഞ്​ജയ്​ ലീല ഭൻസാലി പാർലമ​െൻറി​​െൻറ വിവരസാ​േങ്കതികവിദ്യ സ്​ഥിരംസമിതിക്കുമുന്നിൽ ഹാജരായി ത​​െൻറ വാദം ഉന്നയിച്ചു. സെൻസർ ബോർഡ്​ ചെയർമാൻ പ്രസൂൺ ജോഷിയും ഹാജരായി. ചിത്രത്തിന്​ പ്രദർശനാനുമതി നൽകിയിട്ടില്ലെന്നും ട്രെയിലർ​ മാത്രമാണ്​ പ്രദർശിപ്പിക്കാൻ അനുവദിച്ചതെന്നും​ അദ്ദേഹം അറിയിച്ചു.

രാജസ്​ഥാനിൽനിന്നുള്ള ബി.ജെ.പി എം.പിമാരായ സി.പി. ജോഷി, ഒാം ബിർള എന്നിവരുടെ പരാതിയെ തുടർന്നാണ്​ സമിതി വിഷയം പരിഗണിച്ചത്​. ബി.ജെ.പി നേതാവ്​ ഭഗത്​ സിങ്​ കോഷ്യാരിയുടെ അധ്യക്ഷതയിലെ സമിതി വിവര^പ്രക്ഷേപണ മന്ത്രാലയത്തി​​െൻറയും സെൻസർ ബോർഡി​​െൻറയും വിശദീകരണം ആരാഞ്ഞിരുന്നു. 
അതേസമയം, വിവാദസിനിമ സംബന്ധിച്ച പരാതി പരിഗണിക്കുന്ന പാർലമ​െൻററി പാനലിന്​ മുമ്പാകെയും പ്രസൂൺ വ്യാഴാഴ്​ച ഹാജരായി. ബി.ജെ.പി എം.പി അനുരാഗ്​ ഠാകുർ അധ്യക്ഷനായ പാനലിൽ മുതിർന്ന ബി.ജെ.പി നേതാവ്​ എൽ.കെ. അദ്വാനി, നടനും കോൺഗ്രസ്​ നേതാവുമായ രാജ്​ ബബ്ബാർ എന്നിവരാണ്​ അംഗങ്ങൾ. 

ചിത്രീകരണം ആരംഭിച്ചതുമുതൽ തന്നെ വിവാദത്തിന്‍റെ പിടിയിലായിരുന്നു പത്മാവതി. കർണിസേനക്ക് പുറമെ മറ്റ് ചില സംഘടനകളും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് ചിത്രത്തെ എതിർത്തിരുന്നു.

ഡിസംബർ ഒന്നിന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ റിലീസ് പ്രശ്നങ്ങളെ തുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്. 

Tags:    
News Summary - Padmavati Row: Bhansali Summoned by Parliamentary Panel to Share His Views-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.