ഒാൺലൈൻ തട്ടിപ്പ് കേസ്: നവാസുദീൻ സിദ്ദിഖി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി

ന്യൂഡൽഹി: പോൺസി ഒാൺ ലൈൻ തട്ടിപ്പ് കേസിൽ ബോളീവുഡ് നടൻ നവാസുദീൻ സിദ്ദിഖി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ ഹാജരായി. സഹോദരനും വക്കീലിനുമൊപ്പമാണ് ലക്നൗവിലെ സോണൽ ഒാഫിസിൽ സിദ്ദിഖി ഹാജരായത്. കേസിൽ താരത്തിന് പങ്കുണ്ടെന്ന വ്യക്തമായതിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നേരത്തെ സമൻസ് അയച്ചിരുന്നു.

പരസ്യത്തിന്‍റെ ലിങ്കുകൾ ക്ലിക്കു ചെയ്യുന്നവർക്ക് പണം ലഭിക്കുമെന്ന വ്യാജേന ഒാൺലൈൻ സൈറ്റുകളിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. കമ്പനിയിൽ നിന്നും 1.15 കോടി രൂപ സിദ്ദിഖി കൈപ്പറ്റിയത് സംബന്ധിച്ചുളള വിവരം ആരാഞ്ഞ് എൻഫോഴ്സ്മെന്‍റ് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - Nawazuddin Siddiqui appears before ED in ponzi scheme case- Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.