ഒൗറംഗസേബിന് ശേഷം പൃഥ്വിരാജ് അഭിനയക്കുന്ന ബോളിവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലർ പുറത്തിറങ്ങി. തപ്സി പന്നുവാണ് ഷബാന എന്ന ടൈറ്റിൽ റോളിലെത്തുന്നത്. ശിവം നായർ സംവിധാനം ചെയ്യുന്ന നാം ഷബാന നിർമ്മിക്കുന്നത് സംവിധായകനായ നീരജ് പാണ്ഡേയാണ്.
മുംബൈയും മലേഷ്യയുമാണ് ചിത്രത്തിെൻറ പ്രധാന ലൊക്കേഷനുകള്‍. അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. 2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.