ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയെടുത്ത സിനി മയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ഇതിൽ ഏപ്രിൽ എട്ടി ന് വാദംകേൾക്കാമെന്ന് കോടതി അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമ ായ മനു അഭിഷേക് സിങ്വിയാണ് ഇക്കാര്യം കോടതിയുെട പരിഗണനയിൽ കൊണ്ടുവരുകയും ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തത്.
ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഇതാണ് ചിത്രം വൈകാൻ കാരണമെന്നുമാണ് റിപ്പോർട്ട്. ഒമങ് കുമാർ സംവിധാനംചെയ്ത ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിെനത്തിക്കാനായിരുന്നു പദ്ധതി. വിവേക് ഒബ്രോയി ആണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി വേഷമിടുന്നത്.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥിതി അനുകൂലമാക്കുകയെന്ന രാഷ്ട്രീയ ഉദ്ദേശ്യമാണ് ചിത്രത്തിനുള്ളതെന്നും ചിത്രം പ്രദർശനത്തിനെത്തിക്കാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതോടെയാണ് സിനിമ വിവാദത്തിലായത്.
ചിത്രം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ മാർച്ച് ആദ്യത്തിൽ ബോംബെ, ഡൽഹി ഹൈകോടതികൾ തള്ളിയിരുന്നു. അതിനിടെ, ഇനിയൊരറിയിപ്പുവരെ സിനിമ റിലീസിങ് നിർത്തിവെച്ചതായി നിർമാതാവ് സന്ദീപ് സിങ് ട്വീറ്റ് ചെയ്തു. ചിത്രത്തിന് സെൻസർ ബോർഡ് അനുമതി ലഭിച്ചില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.