മീ ടൂ: െഎ.എഫ്​.ടി.ഡി.എയിൽ നിന്നും സാജിദ്​ ഖാനെ സസ്​പെൻഡ്​ ചെയ്​തു

ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടനും സംവിധായകനുമായ സാജിദ്​ ഖാനെ ഇന്ത്യൻ ഫിലം ആൻറ്​ ടെല ിവിഷൻ ഡയറക്​റ്റേഴ്​സ്​ അസോസിയേഷനിൽ (െഎ.എഫ്​.ടി.ഡി.എ) നിന്നും സസ്​പെൻഡ്​ ചെയ്​തു. സാജിദ്​ ഖാനെതിരെ ലൈംഗികാതിക് രമ പരാതികൾ ഉയർന്നതിനെ തുടർന്ന്​ ഒരു വർഷത്തേക്ക്​ സംഘടനയിൽ നിന്നും സസ്​പെൻഡ്​ ചെയ്യുകയാണെന്ന്​ സംഘടനാ നേതൃത് വം അറിയിച്ചു.

ച​ല​ച്ചി​ത്ര- മാ​ധ്യ​മ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള സ്​​ത്രീ​ക​ളാ​ണ്​ സാ​ജി​ദ്​ ഖാ​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. ന​ടിമാരായ റേ​ച്ച​ൽ വൈ​റ്റ്, അഹാന കുമ്ര, അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ർ സ​ലോ​നി ചോ​പ്ര, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ക​രി​ഷ്​​മ ഉ​പാ​ധ്യാ​യ്​ എ​ന്നി​വ​രാ​ണ്​ സാജിദ് ലൈംഗികമായി അതിക്രമിച്ചുവെന്ന്​ പരാതിപ്പെട്ടത്​.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങൾ തടയുന്നതിനുള്ള പോഷ്​ ആക്​റ്റ്​ നിയമപ്രകാരം സാജിദ്​ ഖാനെതിരെ ഉയർന്ന പരാതികൾ അന്വേഷിക്കും. അദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ- അധികാര ദുരുപയോഗ പരാതികൾ ഗൗരവതരമാണ്​. വിഷയത്തിൽ വിശദീകരണം നൽകാൻ സാജിദിന്​ സമയം അനുവദിച്ചിരുന്നുവെന്നും അതിന്​ അദ്ദേഹം തയാറായില്ലെന്നും െഎ.എഫ്​.ടി.ഡി.എ അധികൃതർ അറിയിച്ചു.

സാജിദ്​ ഖാനെതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ‘ഹൗസ്​ഫുൾ4’ എന്ന ചിത്രത്തിൽ നിന്നും അക്ഷയ്​ കുമാർ, ഫർഹാൻ അക്തർ എന്നീ താരങ്ങൾ പിൻമാറിയിരുന്നു.

Tags:    
News Summary - Me Too: Sajid Khan suspended from IFTDA- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.