??????? ????, ???????? ???

മീ ടൂ: ബോളിവുഡ്​ സംവിധായകൻ സുഭാഷ്​ ഘായ്​െ​ക്കതിരെ ആരോപണം

മുംബൈ: രാജ്യത്ത്​ തുടരുന്ന ‘മീ ടൂ’ കാമ്പയിനി​​​​െൻറ ഭാഗമായി രണ്ടു​ പേർകൂടി രംഗത്ത്​. ബോളിവുഡ്​ സംവിധായകൻ സുഭാഷ്​ ഘായ്​, പത്രപ്രവർത്തകനും പത്മശ്രീ ജേതാവുമായ വിനോദ്​ ദുവ എന്നിവരുടെ പേരുകളാണ്​ പുതുതായി ഉയർന്ന വെളിപ്പെടുത്തലുകളിലുള്ളത്​. തന്നെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തെന്ന്​ ആരോപിച്ച്​ നടിയും മോഡലുമായ കാതെ ശർമയാണ്​ സംവിധായകൻ സുഭാഷ്​ ഘായ്​ക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയത്​.

ആഗസ്​റ്റ്​​ ആറിന്​ തന്നെ വീട്ടിലേക്ക്​ ക്ഷണിച്ച സുഭാഷ്​ ഘായ് മുറിയിലേക്ക്​ വിളിച്ച്​ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ സിനിമയിൽ അഭിനയിപ്പിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്​തതായാണ്​ ആരോപണം. നേരത്തേ പേരു​ വെളിപ്പെടുത്താത്ത സഹസംവിധായിക, സുഭാഷ്​ ഘായ് മദ്യം നൽകിയശേഷം തന്നെ മാനഭംഗപ്പെടുത്തിയതായി സമൂഹമാധ്യമത്തിൽ ആരോപിച്ചിരുന്നു. തനി​െക്കതിരെയുള്ള വ്യാജ ആരോപണങ്ങൾ അഭിഭാഷകർ കൈകാര്യം ചെയ്യുമെന്നാണ്​ സുഭാഷ്​ ഘായ് പ്രതികരിച്ചത്​.

സിനിമാ നിർമാതാവ്​ നിഷ്​ത ജെയിനാണ്​ പത്രപ്രവർത്തകനായ വിനോദ്​ ദുവ​െക്കതിരെ ലൈംഗികാതിക്രമ ആരോപണവുമായി ഫേസ്​ബുക്കിലൂടെ രംഗത്തുവന്നത്​. 1989 ജൂണിൽ ജോലിക്കായുള്ള അഭിമുഖത്തിന്​ ചെന്ന തന്നോട്​ വിനോദ്​ ദുവ മോശമായി പെരുമാറിയെന്നാണ്​ നിഷ്​ത ജെയിനി‍​​​െൻറ ആരോപണം. അഭിമുഖത്തിനിടെ ശബ്​ദം താഴ്​ത്തി അശ്ലീല കമൻറ്​ പറഞ്ഞെന്നും ശമ്പളക്കാര്യം പറഞ്ഞപ്പോൾ അതിന്​ എന്തു​ യോഗ്യതയാണുള്ളതെന്ന്​ പരിഹസിച്ചതായും നിഷ്​ത കുറിച്ചു. അന്ന്​ ത​​​​െൻറ ജന്മദിനമായിരുന്നുവെന്നും ആഘോഷം തകർന്നുവെന്നും അവർ ആരോപിച്ചു.

പിന്നീട്​ ‘ന്യൂസ്ട്രാക്കിൽ’ വിഡിയോ എഡിറ്ററായി ചേർന്നത്​ അറിഞ്ഞ വിനോദ്​ ഒരു ദിവസം രാത്രിയിൽ അവിടെയെത്തി കാറിൽ കയറാൻ ആവശ്യപ്പെട്ടു. മുമ്പത്തെ മോശം പ്രവൃത്തിക്ക്​ മാപ്പു​ചോദിക്കാനായിരിക്കുമെന്ന്​ കരുതി കാറിൽ കയറിയ ത​​​​െൻറ മുഖത്ത്​ അദ്ദേഹം സ്​പർശിച്ചു. കാറിൽനിന്ന്​ ഇറങ്ങിപ്പോകുകയായിരുന്നു.

മല്ലിക ദുവ ക്ഷമിക്കണം, താങ്കളുടെ പിതാവും നാണംകെട്ടവരിൽപെട്ടവനാണെന്ന്​ പറഞ്ഞാണ്​ കുറിപ്പ്​ അവസാനിക്കുന്നത്​. വിനോദ്​ ദുവയുടെ മകളാണ്​ നടിയായ മല്ലിക ദുവ. നടൻ അക്ഷയ്​ കുമാർ സ്​ത്രീവിരുദ്ധ പരാമർശം നടത്തിയതായി ആരോപിച്ച്​ കഴിഞ്ഞ ദിവസം മല്ലിക ദുവ രംഗത്തെത്തിയിരുന്നു. തുടർന്ന്​ അക്ഷയ്​ കുമാറിനെതിരെ രൂക്ഷമായ പ്രതികരണമാണ്​ വിനോദ്​ ദുവ നടത്തിയത്​. ഇതിനുപിന്നാലെയാണ്​ അദ്ദേഹത്തിനെതിരെതന്നെ ആരോപണം ഉയർന്നിരിക്കുന്നത്​.

ദൂരദർശൻ ചാനലി​​​​െൻറ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്​ അദ്ദേഹം. പത്രപ്രവർത്തനരംഗത്തെ സംഭാവനകൾ പരിഗണിച്ച്​ രാജ്യം അദ്ദേഹത്തിന്​ പത്മശ്രീ നൽകി ആദരിച്ചിരുന്നു. നിലവിൽ ദ വയർ ഡോട്ട്​ ഇൻ സീനിയർ എഡിറ്ററാണ്​ അദ്ദേഹം. ഇതിനിടയിൽ, നാന പടേകർ അടക്കമുള്ളവരെ നുണപരി​േശാധനക്ക്​ വിധേയമാക്കണമെന്ന്​ നടി തനുശ്രീ ദത്ത ഒാശിവാര പൊലീസിനോട്​ രേഖാമൂലം ആവശ്യപ്പെട്ടു.

Tags:    
News Summary - #me too; petition against subhash ghai -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.