ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് സ്ത്രീകൾ മുന്നോട്ടു വരുന്ന മീ ടൂ കാമ്പയിനിൽ ബോളിവുഡ് സംവിധായകൻ സുഭാഷ് കപൂറും കുടുങ്ങി. നടി ഗീതിക ത്യാഗിയാണ് സുഭാഷിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്.
തനിക്കെതിരെ സുഭാഷ് കപൂർ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിെൻറ ഭാര്യയുടെ സാന്നിധ്യത്തിൽ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിെൻറ ഒളി ക്യാമറ ദൃശ്യം അവർ ട്വിറ്ററിലൂടെ പുറത്തു വിട്ടു. സുഭാഷ് കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷിെൻറ മുഖത്ത് അടിക്കുന്നതും ദൃശ്യത്തിലുണ്ട്. നടൻ അതുൽ സബർവാളും ഗീതകക്കൊപ്പമുണ്ടായിരുന്നു.
സംഭവം പുറത്തറിയരുതെന്നും അത് തങ്ങളുടെ മകെൻറ ഭാവിയെ ബാധിക്കുമെന്നും സുഭാഷ് കപൂറിെൻറ ഭാര്യ കരഞ്ഞു പറയുന്നുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗീതിക ത്യാഗി സുഭാഷ് കപൂറുമായി സംസാരിക്കുന്നത്. ഗീതികയുടെ പല ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും സുഭാഷ് ഉത്തരം നൽകാനാവാതെ കുഴങ്ങുന്നതും കാണാം. ഒടുവിൽ സുഭാഷിെൻറ മുഖത്തടിച്ച് ഗീതിക മുറിക്കു പുറത്തേക്ക് പോവുകയായിരുന്നു.
ഗീതികയുടെ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ സുഭാഷ് കപൂർ സംവിധാനത്തിൽ തുടങ്ങാനിരിക്കുന്ന ‘മൊഗുൾ’ എന്ന ചിത്രത്തിൽനിന്ന് ആമിർഖാൻ പിൻമാറി. ചിത്രത്തിെൻറ നിർമാതാവ് ഭൂഷൻ കുമാർ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.