ന്യൂഡൽഹി: 1971ൽ പാകിസ്താനുമായുള്ള യുദ്ധത്തിനിടെ തടവിലായി ജയിലിലാകുകയും സാഹസികമായി രക്ഷപ്പെട്ട് പുറത്തെത്തുകയും ചെയ്ത ഇന്ത്യൻ വൈമാനികൻ ദിലീപ് പരൂൽകറുടെ കഥക്ക് ചലച്ചിത്രാവിഷ്കാരമൊരുങ്ങുന്നു. യുദ്ധമുഖത്ത് തകർന്നുവീണ സുഖോയ് വിമാനാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനോടെ പാക് സൈന്യം കസ്റ്റഡിയിലെടുത്ത് പെഷാവറിലെ ജയിലിലടച്ച ൈഫ്ലറ്റ് െലഫ്റ്റനൻറ് പരൂൽകർ ജയിലിനടിയിൽ മാസങ്ങളെടുത്ത് തുരങ്കം തീർത്താണ് പുറത്തെത്തിയത്. കൂടെ തടവിലുണ്ടായിരുന്ന രണ്ടു പേരെ കൂട്ടി നല്ല മഴയുള്ളൊരു രാത്രി നാടുപിടിക്കാനുള്ള യാത്ര പാതിദൂരം പൂർത്തിയാക്കുേമ്പാഴേക്ക് പാക് സൈനികരുടെ പിടിയിൽ അവസാനിച്ചെങ്കിലും അവർ കാണിച്ച സാഹസികത ഏറെ ആദരിക്കപ്പെട്ടിരുന്നു.
മാസങ്ങൾ കഴിഞ്ഞ് അവർ മോചിതരായതോടെയാണ് പരൂൽകറുടെയും കൂട്ടുകാരുടെയും കഥ പുറംലോകമറിഞ്ഞത്. പിന്നീടും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി തുടർന്ന പരൂൽകർ 1987ൽ ഗ്രൂപ് ക്യാപ്റ്റൻ പദവിയിലിരിക്കെയാണ് വിരമിച്ചത്. കൂടെ ജയിൽചാടിയ ഗ്രേവാൾ, ആശിഷ് കപൂർ എന്നിവരും ദീർഘകാലം സേനയിലുണ്ടായിരുന്നു.
നാടകീയതകളേറെയുള്ള ഇൗ ജയിൽ ഭേദനമാണ് 45 വർഷം കഴിഞ്ഞ് സിനിമയാകുന്നത്. സംഭവത്തെക്കുറിച്ച് ഇതിനകം രണ്ടു പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്, ഒന്ന് ഇംഗ്ലീഷിലും രണ്ടാമത്തേത് മറാത്തിയിലും. രാഘവ് ഋഷിയാണ് പരൂൽകറുടെ വേഷമിടുന്നത്. തരൺജിത് സിങ്ങാണ് സംവിധായകൻ. ‘ദ ഗ്രേറ്റ് ഇന്ത്യൻ എസ്കേപ്’ എന്നു പേരിട്ട ചിത്രത്തിെൻറ ആദ്യ പ്രദർശനം കഴിഞ്ഞദിവസം നടന്നിരുന്നു. ദേശവ്യാപകമായി അധികം വൈകാതെ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.