ധഡക്​ ട്രെയിലർ എത്തി; ശ്രീ​േ​ദവി മകൾക്കായി സ്വപ്​നം കണ്ട ചിത്രം VIDEO​

ശ്രീദേവിയുടെ മകൾ ജാൻവി കപൂറും ഷാഹിദ്​ കപൂറി​​െൻറ സഹോദരൻ ഇഷാൻ ഖട്ടറും പ്രധാന വേഷത്തിലെത്തുന്ന ‘ധഡക്’​ എന്ന ചിത്രത്തി​​െൻറ ട്രെയിലർ പുറത്ത്​. മുംബൈയിൽ കപൂർ കുടുംബത്തി​​െൻറ സാന്നിധ്യത്തിലായിരുന്നു ട്രെയിലർ റിലീസ്​.

മറാത്തി ചിത്രമായ ‘സൈറാതി’​​െൻറ റീമേക്കാണ്​ ധഡക്​. ദേശീയ അവാർഡ്​ നേടിയ സൈറാത്​ താനും അമ്മ ശ്രീദേവിയും ഒരുമിച്ചിരുന്നാണ് കണ്ടതെന്നും തന്നെ​ അതുപോ​െലാരു ചിത്രത്തി​​െൻറ ഭാഗമാക്കാനാണ്​ അമ്മ ആഗ്രഹിച്ചിരുന്നതെന്നും ജാൻവി ട്രെയിലർ ലോഞ്ചിൽ പറഞ്ഞു.

‘ചിത്രം കണ്ട ഉടനെ ഇതു​പോലൊരു ചിത്രമായിരിക്കണം എ​​െൻറ ആദ്യ ചിത്രമെന്ന്​ ഞാൻ അമ്മയോട്​ പറഞ്ഞിരുന്നു. അതേകുറിച്ച്​​ ഞാനും അമ്മയും ഒരുപാട്​ സംസാരിച്ചു. അമ്മക്കും അതുതന്നെയായിരുന്നു ആഗ്രഹം. ഏതാനും ദിവസങ്ങൾക്കകം കരൺ ജോഹറി​​െൻറ വിളി വരികയും ധഡക്​ സംഭവിക്കുകയുമായിരുന്നു’- ജാൻവി ചടങ്ങിൽ പറഞ്ഞു.

‘ഞാൻ അമ്മയെ ഒരുപാട്​ മിസ്​ ചെയ്യുന്നു. എല്ലാ വികാരങ്ങളും ഉൾകൊണ്ട്​ കഠിനാധ്വാനം ചെയ്യുക.​ ഇതായിരുന്നു അമ്മ ശ്രീദേവി എനിക്ക്​ തന്ന ഉപദേശം’ സ്​നേഹവും പിന്തുണയുമായി പിതാവ്​ ബോണി കപൂറും എനിക്കൊപ്പമുണ്ടായിരുന്നു- ജാൻവി കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - Dhadak Official Trailer Janhvi Ishaan-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.