Posted On
date_range Updated On
date_range പിതാവിനല്ല; പിന്തുണ മീ ടൂവിനെന്ന് നന്ദിത ദാസ്
മുംൈബ: പ്രശസ്ത ചിത്രകാരനും പിതാവുമായ ജതിൻ ദാസിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും മീ ടൂ കാമ്പയിനുള്ള പിന്തുണ തുടരുമെന്ന് നന്ദിത ദാസ് വ്യക്തമാക്കി.
സ്ത്രീക്കും പുരുഷനും കാര്യങ്ങൾ സുരക്ഷിതമായി തുറന്നു പറയാൻ സാധിക്കണം. അതേസമയം കാമ്പയിെൻറ വീര്യം നഷ്ടപ്പെടാതിരിക്കുവാൻ ഉയർത്തുന്ന ആരോപണം സത്യമാവണമെന്നതും പ്രധാനമാണ്. സത്യം മാത്രമേ അതിജീവിക്കൂ എന്നാണ് വിശ്വാസമെന്നും നന്ദിത ദാസ് ഫേസ്ബുക്കിൽ കുറിച്ചു.
നന്ദിതയുടെ പിതാവ് ജതിൻ ദാസ് 14 വർഷങ്ങൾക്കു മുമ്പ് തന്നോട് മോശമായി പെരുമാറിയതായി ഒരു പേപ്പർ നിർമാണ കമ്പനിയുടെ സഹ സ്ഥാപകയായ നിഷ ബോറ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജതിൻദാസ് ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.